ആരോഗ്യം ദുബായ്

കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് സംഘം ചേർന്ന യുവാക്കളെ ദുബായ് പോലീസ് അറസ്റ്റ് ചെയ്ത് പ്രതിജ്ഞ എടുപ്പിച്ചു 

കോവിഡ് വ്യാപനത്തെത്തുടർന്ന് ഏർപ്പെടുത്തിയിരിക്കുന്ന സ്റ്റെറിലൈസേഷൻ ക്യാമ്പയിനിടെ നിയന്ത്രണങ്ങൾ ലംഘിച്ച് സംഘം ചേർന്ന യുവാക്കളെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ സ്റ്റേഷനിലെത്തിച്ച് കുറ്റം ഇനിയും ആവർത്തിക്കില്ലെന്ന് പ്രതിജ്ഞ എടുപ്പിച്ചു. ചെറിയൊരു പിഴയും ഏർപ്പെടുത്തിയിട്ടുണ്ട്.

നിലവിലെ സാഹചര്യത്തിൽ വീടുകൾക്കോ, വ്യാപാര സ്ഥാപനങ്ങൾക്കോ മുന്നിൽ വിലക്കുകൾ ലംഘിച്ച് സംഘം ചേർന്നാൽ ഉടമസ്ഥന് 10, 000 ദർഹവും, ബാക്കിയുള്ളവർക്ക് 5, 000 ദർഹവും പിഴയായി ഈടാക്കുന്നതാണ്.

സാമൂഹിക അകലം പാലിക്കാത്തവർക്കും, ഫെയ്‌സ് മാസ്‌ക്കുകൾ ധരിക്കാത്തവർക്കും 1, 000 ദർഹം വീതവും, വാഹനങ്ങളിൽ മൂന്ന് പേരിലധികം യാത്ര ചെയ്താൽ വാഹനമുടമയ്ക്കും 1, 000 ദർഹം പിഴ ഈടാക്കും.

error: Content is protected !!