അന്തർദേശീയം

അമേരിക്കയിൽ കോവിഡ് മരണം 63, 000 കടന്നു;ന്യൂ യോർക്കിൽ മാത്രം 18, 321 മരണം 

ലോകത്ത് കോവിഡ് വൈറസ് ബാധ ഏറ്റവും ഗുരുതരമായി ബാധിച്ച അമേരിക്കയിൽ കോവിഡ് മരണസംഖ്യ 63, 000 പിന്നിട്ടു. നിലവിൽ 63, 861 പേരാണ് വൈറസ് ബാധിതരായി രാജ്യത്ത് മരണപ്പെട്ടിരിക്കുന്നത്. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1, 095, 210 ആയിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 2, 502 പേരാണ് അമേരിക്കയിൽ കോവിഡ് ബാധിതരായി മരണപ്പെട്ടിരിക്കുന്നത്.

രാജ്യത്ത് കോവിഡ് പോസിറ്റീവായിരുന്ന 1, 55 737 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. നിലവിൽ 8, 75, 612 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 15, 226 പേരുടെ നില അതീവ ഗുരുതരമാണ്.

ന്യൂ യോർക്കിൽ മാത്രം 3, 04, 000 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 18, 321 മരണങ്ങളും ന്യൂ യോർക്കിൽ മാത്രമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അതേ സമയം, വൈറസ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട 35 സംസ്ഥാനങ്ങൾ വീണ്ടും തുറക്കുവാനുള്ള ആലോചനയിലാണ് ട്രംപ് ഭരണകൂടം

error: Content is protected !!