ആരോഗ്യം ഷാർജ

അണുനശീകരണത്തിന് സ്മാർട് ഗേറ്റുകൾ ആരംഭിച്ച്‌ ഷാർജ പോലീസ്

കോവിഡ്–19 അണുനശീകരണത്തിന് ഷാർജ പൊലീസിന്റെ വിവിധ വിഭാഗങ്ങളിൽ സ്മാർട് ഗേറ്റുകൾ സ്ഥാപിച്ചു.

ഉദ്യോഗസ്ഥർ അണുമുക്തരാണെന്ന് ഉറപ്പുവരുത്തുകയാണ് ഇൗ സ്മാർട് ഡിസ് ഇൻഫെക് ഷൻ കവാടത്തിന്റെ ഉദ്ദേശ്യം. ആദ്യഘട്ടത്തിൽ 1300 ഉദ്യോഗസ്ഥർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

ഷാർജ പൊലീസ് ഉദ്യോഗസ്ഥർ തങ്ങളുടെ ടെക്നിക്കൽ വർക് ഷോപ്പിലുണ്ടാക്കിയതാണ് ഇൗ കവാടങ്ങളെന്ന് സപ്പോർട് സർവീസ് വിഭാഗം ജനറൽ സർവീസസ് ശാഖ ഡയറക്ടർ ലഫ്. എന്‍ജിനീയർ ഹനദി ഖലീഫ അൽ ഖബൂരി പറഞ്ഞു. വാഹനങ്ങൾക്കും ഇത്തരത്തിലുള്ള ഗേറ്റുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.

error: Content is protected !!