അബൂദാബി ദുബായ്

അർഹതയുള്ള പാവപ്പെട്ടവർക്ക് 25 എയർടിക്കറ്റുകൾ നൽകാൻ സന്നദ്ധനായി ഡോ. കെ പി ഹുസൈൻ

എംബസ്സി രജിസ്‌ട്രേഷൻ തുടരുന്ന സാഹചര്യത്തിൽ വരും ദിനങ്ങളിൽ പ്രവാസികളെ ഇന്ത്യയിലേക്ക് കൊണ്ടുപോകാൻ സാഹചര്യം ഒരുങ്ങുമ്പോൾ തികച്ചും അർഹതപെട്ട 25 പേർക്ക് ബന്ധപ്പെട്ട അധികൃതരിൽ നിന്ന് ലിസ്റ്റ് കിട്ടിയാൽ വിമാനടിക്കറ്റ് എടുത്തു കൊടുക്കാൻ തയ്യാറാണെന്ന് ഫാത്തിമ ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ ചെയർമാൻ ഡോ. കെ പി ഹുസൈൻ അറിയിച്ചു.

കഴിഞ്ഞ ദിവസം ദുബായ് വാർത്ത നൈറ്റ് അപ്ഡേറ്റിസിന്റെ തത്സമയ പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത് . നിരവധി സാധാരണക്കാരായ പ്രവാസികൾ ടിക്കറ്റ് ചാർജ്ജില്ലാതെ ബുദ്ധിമുട്ടുന്ന സാഹചര്യം ഉണ്ടാകുമെന്നും അടിയന്തിരമായി അവർക്ക്‌ നാട്ടിൽ പോകേണ്ട ആവശ്യമുണ്ടെന്നും ദുബായ് വാർത്ത ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ തത്സമയം തന്നെ 25 പേർക്കുള്ള ടിക്കറ്റിന്റെ കാര്യം താൻ നോക്കിക്കോളാമെന്ന് ഡോ. കെ പി ഹുസൈൻ വാക്ക് നൽകുകയായിരുന്നു.  മറ്റു നിരവധി ജീവകാരുണ്യ പ്രവർത്തന പരിപാടികളും ഡോ. ഹുസൈൻ നടത്തി വരികയാണ്. റമദാൻ സമയത്ത് ഇഫ്താർ കിറ്റ് ഒരുക്കുക , കോവിഡ് രോഗികൾക്കും കോറന്റെയിനിൽ കഴിയുന്നവർക്കും സഹായങ്ങൾ എത്തിച്ചുകൊടുക്കുക, നാട്ടിലുള്ള 100 കണക്കിന് രോഗികൾക്ക് ആശ്വാസ സഹായങ്ങൾ നൽകുക തുടങ്ങി നിരവധി പ്രക്രിയകൾ ഡോ. ഹുസൈൻ നിർവഹിച്ചു വരുന്നു.

error: Content is protected !!