അന്തർദേശീയം ആരോഗ്യം

ചൈന കോവിഡ് കേസ് കൈകാര്യം ചെയ്ത രീതിയെ വിമർശിച്ച് വൈറ്റ് ഹൗസ് രംഗത്ത്

വാഷിങ്​ടൺ: ചൈനയെ വിമർശിച്ച് വൈറ്റ് ഹൗസ് രംഗത്ത് .കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ വൂഹാനിൽ ആദ്യമായി കോവിഡ്​ റിപ്പോർട്ട്​ ചെയ്​തപ്പോൾ ചൈന അതിനെ കൈകാര്യം ചെയ്​ത രീതിയെയാണ് ​ വൈറ്റ്​ഹൗസ് വിമർശിച്ചത്

കോവിഡിനെ കുറിച്ചുള്ള വിവരങ്ങൾ ഷാങ്​ഹായിയിലെ പ്രഫസർ വെളിപ്പെടുത്തുന്നതു വരെ ചൈന അത്​ മറച്ചുവെച്ചുവെന്നും പ്രതികാര നടപടിയായി അടുത്ത ദിവസം തന്നെ പ്രഫസറുടെ ലാബ്​ പൂട്ടിച്ചുവെന്നും വൈറ്റ് ഹൗസ് പറഞ്ഞു .മാത്രവുമല്ല യു.എസ് അന്വേഷക സംഘത്തെ ചൈനയിലേക്ക് കടത്തിവിട്ടില്ല . ചൈനയുടെ വഞ്ചനക്ക്​ ഇതിൽ പരം എന്തുതെളിവു വേണമെന്നും വൈറ്റ്​ഹൗസ്​ പ്രസ്​ സെക്രട്ടറി കെയ്​ലി മക്കെനാനി മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

വൈറസ്​ വ്യാപനം തടയുന്നതിൽ ചൈന പരാജയപ്പെട്ടുവെന്നാരോപിച്ച്​ ജർമനി, ബ്രിട്ടൻ, ആസ്​ട്രേലിയ എന്നീ രാജ്യങ്ങളും രംഗത്തെത്തിയിരുന്നു. ലോകം മുഴുവൻ വൈറസ്​ പരത്തിയ ചൈനക്കെതിരെ തീരുവ അടക്കമുള്ള നടപടികൾ ചുമത്തുമെന്ന്​ യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ കഴിഞ്ഞദിവസം സൂചനനൽകിയിരുന്നു.

error: Content is protected !!