ആരോഗ്യം ഇന്ത്യ കേരളം

ഇന്ന് കേരളത്തിൽ 2 കോവിഡ് കേസുകൾ മാത്രം, 8 പേർ രോഗമുക്തി നേടി #BREAKINGNEWS 

ഇന്ന്  കേരളത്തിൽ  2 പേർക്ക് കൂടി കൊറോണ വൈറസ്  സ്ഥിരീകരിച്ചുവെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരത്ത് വാർത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി  ഇക്കാര്യം സ്ഥിരീകരിച്ചത്.

വയനാട്ടിലും കണ്ണൂരിലും ഓരോരുത്തര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ഒരു മാസത്തിൽ അധികമായി പോസിറ്റീവ് കേസൊന്നും വയനാട്ടിൽ റിപ്പോർട്ട് ചെയ്തിരുന്നില്ല. ഇതുവരെ ഗ്രീൻ സോണിലായിരുന്നു വയനാട്.

ഇന്ന്എട്ടു പേര്‍ രോഗമുക്തി നേടി. കണ്ണൂരില്‍ ആറുപേരും ഇടുക്കിയില്‍ രണ്ടുപേരുമാണ് രോഗമുക്തി നേടിയത്. കേരളത്തിൽ  ഇതുവരെ 499 പേര്‍ക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്. 96 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

error: Content is protected !!