അന്തർദേശീയം അബൂദാബി ആരോഗ്യം ഇന്ത്യ കേരളം

യു. എ. ഇയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഇന്ത്യയിൽ നിന്നുള്ള 88 ആരോഗ്യ പ്രവർത്തകരടങ്ങുന്ന ആദ്യ സംഘം പുറപ്പെട്ടു

യു. എ. ഇ യുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഇന്ത്യയിൽ നിന്നുള്ള ഡോക്ടർമാരുടെയും, ആരോഗ്യ പ്രവർത്തകരുടെയും ആദ്യ സംഘം യു. എ. യിലേക്ക് പുറപ്പെട്ടു.

ഡോക്ടർമാരും, നഴ്‌സുമാരും ഉൾപ്പെടുന്ന 88 ആരോഗ്യ പ്രവർത്തകരുടെ സംഘമാണ് ആദ്യ ബാച്ചിൽ പുറപ്പെട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട യു.എ. ഇ അധികൃതരുടെ ആവശ്യം ഇന്ത്യ അംഗീകരിക്കുകയും ആവശ്യമായ അനുമതികൾ നൽകുകയുമായിരുന്നു.

നിലവിൽ അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് വിലക്കുകൾ നില നിൽക്കുന്ന സാഹചര്യത്തിൽ ഇവർക്കായി പ്രത്യേക വിമാനം അനുവദിച്ചിട്ടിട്ടുണ്ട്.

error: Content is protected !!