ഇന്ത്യ

ജയ്പുരില്‍ കോവിഡ് ബാധിച്ച് 20 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു

ചാന്ദ്‌പോള മേഖലയില്‍ നിന്നുള്ള ഫ്രയില്‍ അബ്ദുള്‍ എന്നയാളുടെ സുഹാന്‍ എന്ന ആണ്‍കുഞ്ഞാണ് രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. ജെ.കെ ലോണ്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ ഇന്നാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്.

സുഹാന്റെ കുടുംബത്തിലെ ആര്‍ക്കും രോഗബാധ ഇല്ല. എവിടെ നിന്നാണ് വൈറസ് ബാധയുണ്ടായതെന്ന കാര്യത്തില്‍ ഡോക്ടര്‍മാര്‍ക്കും വ്യക്തതയില്ല.ഗര്‍ഭാവസ്ഥയില്‍ അമ്മയിലൂടെ വൈറസ് ബാധ ലഭിച്ചതാവാം എന്ന സാധ്യത ഡോക്ടര്‍മാര്‍ തള്ളിക്കളയുന്നു.

error: Content is protected !!