അബൂദാബി ആരോഗ്യം ഇന്ത്യ കേരളം ദുബായ്

സാമ്പത്തിക ദുരിതത്തിലായ ഗർഭിണിക്ക് ദുബായിൽ പ്രസവിക്കാൻ ചിലവ് വഹിക്കാമെന്ന് ഐപി എ ചെയർമാൻ ഷംസുദ്ദീൻ നെല്ലറ.

ജോലി പെട്ടെന്ന് നഷ്ടപ്പെടുകയും ഇൻഷുറൻസ് കാർഡ് ഇല്ലാതിരിക്കുകയും വലിയ സാമ്പത്തിക പ്രശ്നങ്ങളിൽ പെട്ട് ബുദ്ധിമുട്ടുകയും ചെയ്യുന്ന മലയാളിയായ ഗർഭിണിയുടെ കദനകഥ ദുബായ് വാർത്തയിലൂടെ അറിഞ്ഞ ഷംസുദ്ദീൻ നെല്ലറ , അവർക്ക് വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കാമെന്ന് അറിയിച്ചു. യുവതി നാട്ടിൽ പോയി പ്രസവിക്കാനായി കാത്തിരിക്കുകയായിരുന്നു.

അപ്പോഴാണ് ഫ്ലൈറ്റ് ഇല്ലാത്ത പ്രശ്നം നേരിട്ടതും ഗർഭാവസ്ഥ 7 മാസം പിന്നിട്ടതും. ഇനി റീപാട്രിയേഷൻ ഫ്ലൈറ്റ് തുടങ്ങിയാൽ തന്നെ യാത്രാനുമതി ഈ സമയത്ത് കിട്ടുമോ എന്ന് യുവതിക്ക് ഉറപ്പില്ലാത്ത സാഹചര്യത്തിലാണ് ദുബായ് വാർത്തയെ വിവരം അറിയിച്ചത്.

ഇക്കാര്യം ദുബായ് വാർത്ത നൈറ്റ് അപ്‌ഡേറ്റ്‌സിലൂടെ പുറത്തു വിട്ട ഉടൻ തന്നെ ഐപി എ ചെയർമാനും നെല്ലറ – അഡ്രസ് അപ്പാരൽ എം ഡി യുമായ ഷംസുദ്ദീൻ യുവതിക്ക് വേണ്ട സഹായം ലൈവിലൂടെ വാഗ്ദാനം ചെയ്യുകയായിരുന്നു. ഇനി യുവതി എങ്ങനെയെങ്കിലും നാട്ടിൽ എത്താനിടയായാൽ തന്നെ വാഗ്ദത്ത സഹായം ചെയ്യുമെന്നും ഷംസുദ്ദീൻ നെല്ലറ പറഞ്ഞു.

error: Content is protected !!