അന്തർദേശീയം ഇന്ത്യ കേരളം

ഇന്ത്യയിൽ ബാങ്ക് വായ്പകള്‍ക്കുള്ള മൊറട്ടോറിയം 90 ദിവസത്തേക്ക് കൂടി നീട്ടുന്നത് പരിഗണനയില്‍.

ബാങ്ക് വായ്പകള്‍ക്കുള്ള മൊറട്ടോറിയം ആര്‍.ബി.ഐ 90 ദിവസത്തേക്ക് കൂടി നീട്ടിയേക്കും. പൊതുമേഖലാ, സ്വകാര്യ ബാങ്ക് മേധാവികളുമായി കഴിഞ്ഞ ദിവസം ആര്‍.ബി.ഐ ഗവര്‍ണര്‍ ചര്‍ച്ച നടത്തിയിരുന്നു.

മൊറട്ടോറിയം കാലാവധി നീട്ടണമെന്ന് വിവിധ ബാങ്കുകള്‍ ആര്‍.ബി.ഐയോട് ആവശ്യപ്പെടുകയായിരുന്നു. നിലവില്‍ മെയ് 31 വരെയാണ് മൊറട്ടോറിയം ബാധകമാകുക.

സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും മാര്‍ച്ച് മുതല്‍ മേയ് വരെ മൂന്ന് മാസമാണ് മൊറട്ടോറിയം പ്രഖ്യാപിച്ചത്. മൂന്നുമാസം കൂടി ഇനിയും നീട്ടണമെന്നാണ് യോഗത്തില്‍ ആവശ്യമുയര്‍ന്നത്.

error: Content is protected !!