അബൂദാബി ഇന്ത്യ കേരളം

യുഎഇയിൽ സോഷ്യൽ മീഡിയയിലൂടെ ‘ഇസ്‌ലാമോഫോബിയ’പ്രചരിപ്പിച്ചതിന് 3 ഇന്ത്യക്കാർക്കെതിരെ കൂടി നടപടി.

മതപരമായ വിവേചനം പ്രകടിപ്പിക്കുന്നവരെ തങ്ങൾ ഒരിക്കലും വച്ചുപൊറുപ്പിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.
ദുബായിലെ ഇറ്റാലിയൻ റസ്റ്ററന്റിൽ ഷെഫായ റാവത് രോഹിത്, ഷാർജയിലെ കമ്പനിയിൽ സ്റ്റോർകീപ്പറായ സചിൻ കിന്നിഗോളി, കമ്പനി പേരു വെളിപ്പെടുത്താത്ത കാഷ്യർ എന്നിവരെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും നിയമ നടപടികൾക്കായി പൊലീസിന് കൈമാറുകയും ചെയ്തു.
നേരത്തെ ഒട്ടേറെ ഇന്ത്യക്കാർക്ക് ഇതുപോലെ ജോലി നഷ്ടമാവുകയും നിയമനടപടിക്ക് വിധേയരാകേണ്ടി വരികയും ചെയ്തിട്ടുണ്ട്.
ഇതേ തുടർന്ന് യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി ഇത്തരം പ്രവണതകളിൽ നിന്ന് മാറിനിൽക്കാൻ മുന്നറിയിപ്പ് നൽകുകയുമുണ്ടായി.ഗൾഫിലെ മറ്റു രാജ്യങ്ങളിലെ സ്ഥാനപതിമാരും ഇത്തരത്തിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പിഴ, ജോലിയിൽ നിന്ന് പിരിച്ചുവിടൽ, നാടുകടത്തൽ തുടങ്ങിയ അച്ചടക്ക നടപടികളാണ് യുഎഇ സൈബർ നിയമമനുസരിച്ച് കുറ്റക്കാർക്കെതിരെ സ്വീകരിക്കുകയെന്ന് അധികൃതർ കൂട്ടിച്ചേർത്തു.

error: Content is protected !!