അബൂദാബി ആരോഗ്യം ഇന്ത്യ കേരളം

കോവിഡിനെതിരായുള്ള യു.എ.ഇയുടെ ‘സ്റ്റെം സെല്‍’ വിദഗ്ദ്ധ ചികിത്സാ സംഘത്തിൽ മലയാളി സാന്നിദ്ധ്യമായി കാസർകോട് സ്വദേശിനി ധന്യാ നായരും

കോവിഡ് രോഗിയുടെ രക്തത്തിൽ നിന്നും മൂലകോശം വേർതിരിച്ച് അതിൽ പരീക്ഷണം നടത്തി വീണ്ടും രോഗിയുടെ ശരീരത്തിൽ പ്രയോഗിച്ച് രോഗം ഭേദമാക്കുന്ന ചികിത്സാരീതി വികസിപ്പിച്ചെടുത്ത അബുദാബി സ്റ്റെം സെൽ റിസർച്ച് സെന്ററിന്റെ സംഘത്തിൽ മലയാളിയും. കാസർകോട് സ്വദേശിനി ധന്യാ നായരാണ് മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ റിസർച്ചറായിരുന്നതിന്റെ അനുഭവസമ്പത്ത് കൂടി കൈമുതലാക്കി ഈ വിജയസംഘത്തിന്റെ പ്രധാന കണ്ണിയായത്.

കോവിഡ് രോഗം ബാധിച്ചയാളിൽ നിന്ന് രക്തമെടുത്ത് അതിൽ നിന്നും മൂലകോശങ്ങൾ വേർതിരിച്ചെടുത്താണ് അതേ രോഗിയുടെ ശരീരത്തിലേക്ക് തന്നെ നൽകുക. ഇതിലൂടെ വൈറസിനെ ചെറുക്കാമെന്നാണ് കണ്ടെത്തൽ. ശ്വാസതടസമുണ്ടാകുന്ന രോഗികളിൽ ഫലപ്രദമായി പ്രതിരോധിക്കാൻ സാധിക്കുകയും ചെയ്യും. കോവിഡ് ബാധയേൽക്കാത്ത ആളുകളിലും ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ ഇതുവഴി സാധിക്കുമെന്നാണ് വിവരം.

error: Content is protected !!