അബൂദാബി ആരോഗ്യം

യുഎഇയിൽ ഇന്ന് 564 പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു / 99 പേർ രോഗമുക്തരായി / 7 മരണങ്ങൾ BREAKINGNEWS

യുഎഇ യിൽ ഇന്ന്  ( മെയ് 3 )  564 പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

7 മരണങ്ങൾ കൂടി ഇന്ന് റിപ്പോർട്ട് ചെയ്തു.

യു എ ഇയിൽ ഇതുവരെ ഒരു ദിവസത്തിൽ സ്ഥിരീകരിക്കുന്ന വൈറസ് ബാധയുടെ എണ്ണത്തിലെ ഏറ്റവും വലിയ സംഖ്യയാണിത്.ഇന്നത്തെ പുതിയ 564  കേസുകളടക്കം യുഎഇ യിൽ ഇത് വരെ സ്ഥിരീകരിച്ച കൊറോണ വൈറസ് കേസുകളുടെ എണ്ണം 14,163 ആണ്.

ഇന്നത്തെ കണക്കനുസരിച്ച് 99  പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട് , ഇതോടെ യു എ ഇയിൽ കൊറോണ വൈറസിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 2,763 ആയി.

ഇന്ന് സ്ഥിരീകരിച്ച 7 മരണം ഉൾപ്പെടെ കൊറോണ വൈറസ്  ബാധിച്ച് യു എ ഇയിൽ ഇതുവരെ 126 പേർ മരണപ്പെട്ടിട്ടുണ്ട്.

error: Content is protected !!