fbpx
കേരളം ഷാർജ

കോഴിക്കോട് നന്തി സ്വദേശി വ്യാപാര പ്രമുഖൻ ഇബ്രാഹിം കുട്ടി ഷാർജയിൽ നിര്യാതനായി

ബിസിനസ്‌ കാരനും നന്തിയിലെ പൗരപ്രമുഖനുമായിരുന്ന ഇബ്രാഹിം കുട്ടി ഇന്ന്‌ വെളുപ്പിന് ഷാർജ സുലേഖ ഹോസ്പിറ്റലിൽ മരണമടഞ്ഞു. 73 വയസ്സ്.

ഭാര്യ മുംതാസ്. യുഎഇ യിൽ സെറാമിക് വിപണന മേഖലയിൽ സജീവമായി പ്രവർത്തിക്കുന്ന അനിമുദ്ധീനും
മുനീർ, സാലിഹ്, തമീം എന്നിവരുമാണ് മക്കൾ..
സാമൂഹിക സേവന മേഖലയിൽ സജീവമായി പ്രവർത്തിക്കുന്ന നന്തി നാസറിന്റെ സഹോദരീ ഭർത്താവാണ് ഇബ്രാഹിം കുട്ടി.. ഇന്ന് ജുമാ നമസ്കാരത്തിന് ശേഷം ഷാർജ ഹേയ്‌വാൻകോ ഓപ്പറേറ്റീവിന് അടുത്തുള്ള ശാബ പള്ളിയിൽ മയ്യത്തു നമസ്കാരം നടക്കും.. ഷാർജയിൽ തന്നെ ഖബറടക്കം നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു..

error: Content is protected !!