fbpx
ഷാർജ

ഷാർജാ പോലീസിന്റെ മനുഷ്യത്വപരമായ നീക്കം 20 തടവുകാർക്ക് കുടുംബ സംഗമം ഒരുക്കി 

ഷാർജയിൽ വിവിധ കുറ്റങ്ങൾക്ക് ജയിൽ ശിക്ഷ വിധിക്കപ്പെട്ടു കഴിയുകയായിരുന്ന 20 പേർക്ക് തികച്ചും സർപ്രൈസ് ആയി കുടുംബ പുനഃസമാഗമം ഒരുക്കിക്കൊണ്ട് പോലീസ് , ഇയർ ഓഫ് ടോളറൻസിന്റെ യഥാർത്ഥ മുഖം കാരുണ്യം കൊണ്ട് അനാവരണം ചെയ്തത് മാധ്യമങ്ങളിൽ വലിയ വാർത്തയായി . തടവുകാരോട് പറയാതെയാണ് ബന്ധുക്കളെ പോലീസ് കൊണ്ടുവന്നു കാണിച്ചത് . പല രാജ്യങ്ങളിൽ നിന്ന് ബന്ധുക്കളെ കൊണ്ടുവരാൻ എയർ അറേബ്യയും സഹായം ചെയ്തു . ഹോട്ടൽ താമസം , ആഹാരം എന്നിവ പോലീസ് തന്നെ ശരിയാക്കിക്കൊടുത്തു . അഞ്ചുമണിക്കൂർ നേരം യാതൊരു തടസ്സവും നിരീക്ഷണവും കൂടാതെ ബന്ധുക്കളോടൊപ്പം കഴിയാൻ പോലീസ് അനുമതി നൽകുകയായിരുന്നു.
ജയിൽ ജീവിതത്തിൽ മികച്ച പെരുമാറ്റം കാണിച്ച തടവുകാരിൽ നിന്ന് തെരഞ്ഞെടുത്തവർക്കാണ് ഈ അവസരം ലഭിച്ചത് . ഒരു ഫിലിപ്പിനോ സ്വദേശിയ്‌ക്ക്‌ ഇരട്ട സൗഭാഗ്യം ലഭിച്ചു . കേസിൽ ഉണ്ടായിരുന്ന 52000 ദിർഹം പോലീസ് തന്നെ അടച്ചുതീർത്തു ഇദ്ദേഹത്തെ മോചിപ്പിച്ചു ബന്ധുക്കൾക്കൊപ്പം നാട്ടിലേക്ക് അയക്കുകയും ചെയ്തു .
error: Content is protected !!