fbpx
ഇന്ത്യ

ഇന്ത്യയിലെ തൊഴിലില്ലായ്‌മ 45 വർഷത്തിനിടയിലെ ഏറ്റവും ഭീകരമെന്ന് സർവേ

1972 – 73 ന് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ തൊഴിലില്ലായ്മ 2017 -18 വർഷത്തിൽ ദൃശ്യമായെന്ന് നാഷണൽ സാംപിൾ സർവേ പറയുന്നു . ഈ റിപ്പോർട്ട് പുറത്തുവിടാതിരിക്കുകയാണെന്ന് ഇതുസംബന്ധിച്ച മാധ്യമ റിപോർട്ടുകൾ വെളിപ്പെടുത്തുന്നു .അന്തർദേശീയ പത്രമായ ബിസിനസ് സ്റ്റാൻഡേർഡ് ആണ് ഈ വിവരങ്ങൾ ചോർത്തി ലോക മാധ്യമങ്ങൾക്കു നൽകിയിരിക്കുന്നത് . 6 . 1 % ആണ് ഈ കാലയളവിലെ തൊഴിലില്ലായ്മ . നോട്ടു നിരോധനത്തിന് ശേഷം ഉണ്ടായ സാമൂഹിക സാഹചര്യത്തിലാണ് ഇത്രയും വലിയ അവസ്ഥ പ്രകടമായതെന്ന് റിപ്പോർട്ട് പറയുന്നു .
കഴിഞ്ഞ ഡിസംബറിൽ പുറത്തു വിടേണ്ട സർവേ റിപ്പോർട്ട് ഇതുവരെയും ലോക ശ്രദ്ധയിൽ കൊണ്ടുവരാത്തതിൽ നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷന്റെ ആക്ടിങ് ചീഫ് പിസി മോഹനൻ , അംഗം ജെ മീനാക്ഷി എന്നിവർ കടുത്ത നിരാശ പ്രകടിപ്പിച്ചതായി ഈ ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് പറയുന്നു .
സർക്കാർ ഏജൻസിയാണ്  സർവേ നടത്തിയതെന്നതാണ് ഇതിന്റെ പ്രത്യേകത . ഗൾഫിലെ പത്രങ്ങളും വലിയ പ്രാധാന്യമാണ് ഇന്ന് ഈ റിപ്പോർട്ടിന് നൽകിയിരിക്കുന്നത് .
error: Content is protected !!