ഇന്ത്യ കേരളം ദുബായ് ബഹ്റൈൻ യാത്ര

വന്ദേഭാരത് ദൗത്യം ; ഇന്ന് കേരളത്തിലേക്ക് രണ്ടുവിമാനങ്ങൾ ; ദുബായ് – കൊച്ചി വിമാനം ഉച്ചക്ക് പുറപ്പെടും

വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ഗൾഫിൽനിന്ന് തിങ്കളാഴ്ച പുറപ്പെടുന്നത് രണ്ടുവിമാനങ്ങൾ. ദുബായിൽനിന്ന് കൊച്ചിയിലേക്കും ബഹ്‌റൈനിൽനിന്ന് കോഴിക്കോട്ടേക്കുമാണ് വിമാനങ്ങൾ.

ദുബായിൽനിന്ന് കൊച്ചിയിലേക്കുള്ള വിമാനം 177 യാത്രക്കാരുമായി ഉച്ചയ്ക്ക് 1.15-ന് യാത്രതിരിക്കും.

ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് വിമാനം പുറപ്പെടുക. ഇന്ത്യൻസമയം രാത്രി 11.20-ന് ആയിരിക്കും.  ഇത് കോഴിക്കോട്ട്‌ എത്തിച്ചേരും..

ചൊവ്വാഴ്ച ദുബായിൽ നിന്ന് കണ്ണൂരിലേക്ക് വിമാനമുണ്ട്.

error: Content is protected !!