fbpx
ഇന്ത്യ

പ്രത്യക്ഷ നികുതി വരുമാനം കഴിഞ്ഞ നാലു വർഷം  കൊണ്ട് ഏകദേശം ഇരട്ടിയായി വർധിച്ചെന്നു മന്ത്രി പിയുഷ് ഗോയൽ

പ്രത്യക്ഷ നികുതി വരുമാനം കഴിഞ്ഞ നാലു വർഷം  കൊണ്ട് ഏകദേശം ഇരട്ടിയായി വർധിച്ചെന്നു മന്ത്രി പിയുഷ് ഗോയൽ ബഡ്ജറ്റിൽ പ്രഖ്യാപിച്ചു .
40000 രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് tds ഇല്ല . ഉടമകൾക്ക് രണ്ടര ലക്ഷം രൂപ വരെയുള്ള വാടക വരുമാനത്തിന്  TDS ഇല്ല .
ഗ്രാമീണ മേഖലയിൽ എട്ടു കോടി സൗജന്യ LPG കണക്ഷൻ നൽകും . ക്ലീൻ എനർജി എന്നത് ലക്‌ഷ്യം വയ്‌ക്കും .
ഭാവിലേക്കു 10 ഇന പരിപാടികൾ നടത്തും .
അടിസ്ഥാനസൗകര്യം വികസിപ്പിക്കും , ഡിജിറ്റൽ സമ്പത് ഘടന , മലിനീകരണ മുക്തം നിരത്തുകൾ , തൊഴിൽ അവസരങ്ങൾ , നദികൾ ശുദ്ധീകരിക്കും , തീരദേശ വികസനം , ബഹിരാകാശ മേഖലയിൽ കയറ്റം , ഭക്ഷ്യ സുരക്ഷ സമ്പൂര്ണമാകും , ആരോഗ്യ പരിരക്ഷ , തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു .
സർക്കാർ സ്വീകരിച്ച കള്ളപ്പണ വിരുദ്ധ നടപടികൾ വിജയിച്ചതായി മന്ത്രി അവകാശപ്പെട്ടു . 1 .3 ലക്ഷം കോടി അധിക നികുതി വരുമാനം ഉണ്ടായതായി മന്ത്രി പറഞ്ഞു
50000 കോടിയുടെ അനധികൃത സ്വത്ത് പിടിച്ചെടുത്തു . നിരവധി ബിനാമി സ്വത്തുക്കളും പിടിച്ചെടുത്തിട്ടുണ്ട് .
വിദേശത്തുള്ള 16000 കോടിയുടെ സ്വത്തും പിടിച്ചെടുത്തു .
error: Content is protected !!