fbpx
അബൂദാബി ഇന്ത്യ ദുബായ് ബിസിനസ്സ്

ബഡ്ജറ്റിൽ, നികുതിയിളവ്  വരുമാന പരിധി 5 ലക്ഷം വരെയാക്കിയ നടപടി ഇന്ത്യയിൽ നല്ലൊരു ശതമാനം ജനങ്ങൾക്കും ഉപകാരപ്പെടും: അദീബ് അഹമ്മദ്

ബഡ്ജറ്റിൽ , നികുതിയിളവ്  വരുമാന പരിധി 5 ലക്ഷം വരെയാക്കിയ നടപടി ഇന്ത്യയിൽ നല്ലൊരു ശതമാനം ജനങ്ങൾക്കും ഉപകാരപ്പെടുമെന്ന് ലുലു ഫിനാൻഷ്യൽ ഗ്രൂപ്പിന്റെയും ട്വന്റി ഫോർട്ടീൻ ഹോൾഡിങ്‌സിന്റെയും മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ് അഭിപ്രായപ്പെട്ടു . ഡിജിറ്റൽ ഗ്രാമങ്ങൾ എന്ന സങ്കല്പത്തിന്റെ പ്രായോഗിക വ്യാപ്തിക്ക് ബഡ്ജറ്റിൽ പ്രാധാന്യം നൽകിയതിനെ അദീബ് പ്രശംസിച്ചു .ഭരണ മികവിനും സ്വകാര്യ മേഖലയുടെ സേവന രീതികൾക്കും ഡിജിറ്റൽ മാർഗങ്ങൾ പ്രയോജനം ചെയ്യുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു .ഇന്ന് ധനമന്ത്രി പിയുഷ് ഗോയൽ അവതരിപ്പിച്ച ബഡ്ജറ്റിനെ  ഇടക്കാല ബജറ്റ് ആയി കാണാനാണ് താൽപര്യമെന്നും അദീബ് അഹമ്മദ് അറിയിച്ചു .

കാർഷിക സാമ്പത്തിക വ്യവസ്ഥയ്‌ക്കും പ്രതിരോധ മേഖലയ്‌ക്കും അടിസ്ഥാന സൗകര്യ വികസനത്തിനും പ്രാധാന്യം നൽകുന്ന ബജറ്റ് ആണിതെന്നും അദ്ദേഹം വിലയിരുത്തി .
error: Content is protected !!