fbpx
ദുബായ് ബിസിനസ്സ് യാത്ര വിനോദം

സകുടുംബം ഒരു ലോക സഞ്ചാരം , ഇത് സ്വപ്നമല്ല- ഇന്ന് “ഹയാത്ത്” അത് യാഥാർഥ്യമാക്കുന്നു

ചില യാത്രകൾ ശിഷ്ട ജീവിതത്തിനായുള്ള മികച്ച നിക്ഷേപം ആണെന്ന് ഹയാത്ത് .
ദുബായ് , ഫെബ്രുവരി 2.
കുടുംബങ്ങളുടെ ടൂർ സംബന്ധവും കോർപറേറ്റുകളുടെ ഡെസ്റ്റിനേഷൻ ഇവന്റും ആയി ബന്ധപ്പെട്ട സകല ആവശ്യങ്ങൾക്കും ഏറ്റവും ബജറ്റ് സൗഹൃദമായ ഒരു ആശ്രയ കേന്ദ്രമായി ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹയാത്ത് വെക്കേഷൻസ് മാറിയിരിക്കുന്നു . 7 വർഷത്തെ കഠിനമായ സപര്യ ഹയാത്ത് വെക്കേഷൻസ്  (hayat vacations) എന്ന സ്ഥാപനത്തെ ലോകവ്യാപിയായ പ്രസ്ഥാനമാക്കി വളർത്തിയിരുന്നു .
നമ്മൾ ഒരു ഫ്ലൈറ്റ് ടിക്കറ്റ് എടുക്കുന്നതിന് മുൻപ് , ഒന്ന് ഹയാത്തിൽ ചെക്ക് ചെയ്യുകയാണെങ്കിൽ ഒരു കാര്യം ഉറപ്പാണ് , ഒരു ഹയാത്ത് മെമ്പർക്ക് കിട്ടുന്ന നിരക്ക് ലോകത്ത് മറ്റൊരു പോർട്ടലിനോ ഏജൻസിക്കോ നല്കാൻ കഴിയില്ല . അതുപോലെ നമുക്ക് സ്വപ്ന സഞ്ചാര പഥത്തിൽ ടൂർ പോകണമെന്നിരിക്കട്ടെ , നമ്മൾ ഹയാത്ത് മെമ്പർ ആണെങ്കിൽ കിട്ടുന്ന പാക്കേജ് അതുല്യമാണ് . പലപ്പോഴും ആ ട്രിപ്പ് ഫുൾ ഫ്രീ എന്ന രീതിയിലാകും ലഭിക്കുക . വളരെ നേരത്തെ പ്ലാൻ ചെയ്യുകയാണെങ്കിൽ ഇത് സ്വപ്നമേ അല്ല , തികഞ്ഞ യാഥാർഥ്യം തന്നെ .
ഹയാത്തിന്റെ ലോയൽറ്റി കാർഡ് മെമ്പർഷിപ് ഇപ്പോൾ യുഎഇ യിൽ തരംഗം ആയിരിക്കുകയാണ് . നമ്മുടെ ബഡ്ജറ്റിന് അനുസരിച്ച വിവിധ മെമ്പർഷിപ് പാക്കേജുകൾ ഹയാത്ത് വെക്കേഷൻസ് ഒരുക്കുന്നു . ഫ്‌ളെക്‌സി , ബജറ്റ് , പ്രീമിയം , സിഗ്നേച്ചർ എന്നിങ്ങനെ 4 തരം പാക്കേജുകൾ ഹയാത്ത് അവതരിപ്പിക്കുന്നു . എല്ലാം കുടുംബം എന്ന സങ്കല്പത്തിന് പ്രാധാന്യം നൽകുന്നവയാണ് . അടുത്തിടെ പ്രമുഖ നടനും നിർമാതാവുമായ സൊഹൈൽ ഖാൻ ഹയാത്തിന്റെ ഒരു പരിപാടിയിൽ പങ്കെടുക്കുകയുണ്ടായി , ദുബായിൽ . അദ്ദേഹം തന്നെ പലപ്പോഴും ഹയാത്തിന്റെ ഗുണഭോക്താവായിട്ടുള്ള അനുഭവങ്ങൾ സദസ്യരുമായി പങ്കുവച്ചു . മറ്റെങ്ങും കിട്ടാത്ത ഒരു സംരക്ഷണം ഹയാത്ത് ഒരുക്കുന്നതാണ് പ്രത്യേകത .
ടൂർ പാക്കേജിൽ വ്യത്യസ്ത തരം തീം അടങ്ങിയിട്ടുണ്ട് ഹയാത്തിന്റെ സ്‌കീമിൽ . ക്രൂയിസ് ആകട്ടെ , സാഹസിക ടൂർ ആകട്ടെ , തീർഥാടനം ആയിക്കോട്ടെ , ഇനി ആഫ്രിക്കൻ സഫാരി ആകട്ടെ , അതുമല്ലെങ്കിൽ ഇതിലൊന്നും പെടാത്ത ടൈലർ മൈഡ് ടൂർ പാക്കേജ് വേണമെന്നിരിക്കട്ടെ – ഹയാത്ത് വെക്കേഷൻസ് അതിനു വേണ്ട സൗകര്യം ഒരുക്കുന്നു , നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്ത ബഡ്ജറ്റിൽ .
ലോകം മുഴുവൻ പാർട്ണർ കമ്പനികളുടെയും പ്രസ്ഥാനങ്ങളുടെയും വിപുലമായ ടൈ അപ്പ് ഉണ്ടാക്കിക്കൊണ്ടാണ് ഹയാത്ത് വെക്കേഷൻസ് ഇത് സാധ്യമാക്കുന്നത് .
യുഎ ഇ യിൽ ജോലിചെയ്യുന്ന യുവാക്കൾ അവരവരുടെ നാട്ടിൽ പോയി വിവാഹിതരായ ശേഷം മണവാട്ടിയെയും കൂട്ടി ഒരു നല്ല മധുവിധുവിന്‌ പോലും പോകാതെയാകും തിരികെ ഓടിവന്ന് ജോലിയിൽ പ്രവേശിക്കുക , ഇങ്ങനെയുള്ളവർക്കു അവരുടെ കൊക്കിൽ ഒതുങ്ങുന്ന ചെറിയ ചെറിയ ബഡ്ജറ്റിന് വാരാന്ത്യങ്ങളിൽ പല പാക്കേജുകൾ നൽകുന്ന അസാധാരണ പദ്ധതികളും ഹയാത്ത് വെക്കേഷൻസ് ആവിഷ്കരിച്ചു നടപ്പാക്കിയിട്ടുണ്ട് . ഇതിനു നല്ല പ്രചാരമാണ് കിട്ടിക്കൊണ്ടിരിക്കുന്നത് .
രണ്ടു ദശാബ്ദത്തിൽ അധികമായി ട്രാവൽ ടൂർ വിസ മേഖലകളിൽ പരിചയ സമ്പത്ത് തെളിയിച്ച സാജിദ് ഒമർ എന്ന ചെറുപ്പക്കാരന്റെ ദീർഘദൂര കാഴ്ചപ്പാടാണ് ഇന്ന് ഹയാത്തിനെ ഇത്രയും വലിയ വ്യാപ്തിയിൽ എത്തിച്ചത് . സാജിദിന്റെ അഭിപ്രായത്തിൽ , നമ്മൾ ഓരോരോ പ്രാരാബ്ധങ്ങളിൽ പെട്ട് ഇങ്ങനെ ജീവിതം വലിച്ചു കൊണ്ട് മുന്നോട്ടു പോകുന്നതിനിടയിൽ വല്ലപ്പോഴും കിട്ടുന്ന ചില അവധി ദിനങ്ങളുടെ മാധുര്യമാണ് പിന്നീടുള്ള ജീവിതത്തിൽ ചാലക ശക്തിയായി മാറുന്നത്. അതൊരു ഇന്ധനമാണ് . നല്ല ജീവിതത്തിനു വേണ്ടിയുള്ള നിക്ഷേപമാണ് യാത്രകൾ .
പരിചയമില്ലാത്ത ഒരിടത്തു പരിചയക്കാരെ പോലെ പോകാൻ പ്രേരിപ്പിക്കുന്ന ഒരു പാക്കേജ് സംവിധാനമാണ് ഹയാത്ത് ഒരുക്കുന്നതെന്നും സാജിദ് ഒമർ പറയുന്നു .
ഇതിനെല്ലാം പുറമെ മെമ്പർമാർക്ക്‌ തത്സമയം സർപ്രൈസ് ആയി നൽകുന്ന സമ്മാനങ്ങളുടെ അതി വിപുലമായ ശ്രേണി തന്നെ ഹയാത്തിന്റെ ആവനാഴിയിലുണ്ട് , അത് വെളിപ്പെടുത്തിയാൽ അതിന്റെ സസ്‌പെൻസും ത്രില്ലറും നഷ്ടപ്പെടും .
നേരിട്ട് വിളിക്കാൻ ദുബായ് 042890212 . ഇമെയിൽ – info@hayatvacations.com , വെബ്സൈറ്റ് www.hayatvacations.com
error: Content is protected !!