fbpx
കേരളം ഷാർജ

മലയാളി പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് നോർക്ക വഹിക്കുമെന്ന ബജറ്റ് പ്രഖ്യാപനം സ്വാഗതം ചെയ്ത് ഗ്ലോബൽ പ്രവാസി അസോസിയേഷൻ

ഷാർജ :വിദേശത്തു മരണപ്പെടുന്ന മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചിലവ് നോർക്ക വഹിക്കുമെന്ന ബജറ്റ് പ്രഖ്യാപനം സ്വാഗതാർഹമെന്ന് ഗ്ലോബൽ പ്രവാസി അസോസിയേഷൻ പ്രസിഡന്റ് സലാം പാപ്പിനിശ്ശേരി ഭാരവാഹികളായ അഡ്വ .അഹമ്മദ് രിഫാഇ, ഷാനി കെ ഷാജി ,മുരളി പുതിയ വീട്ടിൽ, വിനോദ് കുമാർ, ആബിദ അബ്ദുൽ ഗഫൂർ എന്നിവർ പറഞ്ഞു. മ്രതദേഹം നാട്ടിലേക്കെത്തിക്കുന്നതിനുള്ള ചിലവുകൾ സർക്കാർ വഹിക്കണമെന്ന പ്രവാസികളുടെയും, വിവിധ സന്നദ്ധ സംഘടനകളുടെയും, സാമൂഹ്യ പ്രവർത്തകരുടെയും ഏറെ കാലത്തെ ആവശ്യത്തിനാണ് പുതിയ ബജറ്റ് പ്രഖ്യാപനത്തിലൂടെ പരിഹാരമാകുന്നത് .

മ്രതദേഹം നാട്ടിലെത്തിക്കാൻ വിമാന കമ്പനിക്കാർ വലിയ തുക ഈടാക്കി വരുന്നത് പ്രവാസികൾക്ക്തിരിച്ചടിയായിരുന്നു.മ്രതദേഹം
തൂക്കി നോക്കിയാണ് നേരത്തെ വിമാനകമ്പനികൾ തുക നിശ്ചയിച്ചിരുന്നത് . എന്നാൽ ഗ്ലോബൽ പ്രവാസി അസോസിയേഷൻ അടക്കമുള്ള സന്നദ്ധ സംഘടനകളുടെയും ,സാമൂഹ്യ പ്രവർത്തകരുടെയും നിരന്തരമായ ഇടപെടലുകളും ,പ്രതിഷേധങ്ങളും മൂലം എയർ ഇന്ത്യ നിരക്ക് ഏകീകരിച്ചിരുന്നു.
പുതിയ ബജെറ് പ്രഖ്യാപനത്തിലൂടെ പ്രവാസികൾക്ക് നൽകിയ പരിഗണന സ്‌തുതീർഹവും,പ്രവാസികൾക്ക് ഏറെ സന്തോഷം നൽകുന്നതാണെന്നും ,സാമൂഹ്യ പ്രവർത്തകരുടെയും ,സന്നദ്ധ സംഘടനകളുടെയും പ്രവർത്തന ഫലമാണെന്നും സലാം പാപ്പിനിശ്ശേരി കൂട്ടിച്ചേർത്തു.

error: Content is protected !!