fbpx
ഷാർജ

എസ്.കെ.എസ്.എസ്.എഫ് ദേശീയ സര്‍ഗലയം: പ്രചാരണ രംഗം സജീവമാവുന്നു

ഷാര്‍ജ: ഫെബ്രുവരി എട്ടിന് ഷാർജ ‘വാദി നശാത്തി’ൽ നടക്കുന്ന യു.എ.ഇയിലെ ഏറ്റവും വലിയ ഇസ്‌ലാമിക സാഹിത്യ കലാമേളയായ എസ്.കെ.എസ്.എസ്.എഫ് ദേശീയ സര്‍ഗലയം വിജയകരമാക്കുന്നതിന് പ്രചാരണ പ്രവർത്തങ്ങൾ സജീവമായി.

മേഖല, ജില്ല, സോണൽ തലങ്ങളിൽ നിന്നും അമ്പതിൽ പരം വൈവിധ്യമാർന്ന ഇനങ്ങളിൽ വിജയിച്ച ആയിരത്തോളം പ്രതിഭകൾ ആണ് വിവിധ വേദികളിൽ മാറ്റുരക്കുക.

ഷാർജയിൽ നടന്ന സ്വഗത സംഘ യോഗത്തിൽ വിവിധ സോണുകളിലെ പ്രമുഖർ പങ്കെടുത്തു.
സർഗ്ഗലയ വേദി കൂടുതൽ ജന ശ്രദ്ധ ആകർഷിക്കുന്നതിന് വേണ്ടി വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തു.

ഷാർജ, നാഷണൽ പെയിന്റ് ഏരിയയിലെ പീസ് ഇന്റർ നാഷണൽ സ്കൂളിൽ ആണ് വേദി ഒരുക്കിയിരിക്കുന്നത്.

error: Content is protected !!