fbpx
എക്സ്പോ 2020

എക്സ്പോ 2020 ലോഗോ: കാലഘട്ടത്തിന്റെ കഥ പറയുമ്പോൾ

യുഎഇ എന്നല്ല ലോകം തന്നെ കാത്തിരിക്കുന്ന എക്സ്പോ 2020 ദുബായിൽ വെച്ച് 2020 ഒക്ടോബർ 20 മുതൽ 2021 ഏപ്രിൽ 10 വരെ നടത്തപ്പെടുകയാണ്. ഈ വലിയ മഹാ സംഗമത്തിന് തെരഞ്ഞെടുത്ത ലോഗോയ്ക്ക് പിന്നിലും ഒരു വലിയ കഥയുണ്ട്.

4000 വർഷം പഴക്കമുള്ള മരുഭൂമിയിലെ ഒരു പ്രദേശത്തു നിന്ന് കിട്ടിയ റിങ് ആണ് ഇതിനു ആധാരം.  ദുബായ് ഭരണാധികാരി ഹിസ് ഹൈനെസ്സ് ഷെയ്ഖ് മുഹമ്മദ്‌ ബിൻ റാഷിദ്‌ അൽ മക്തൂം പ്രകാശനം ചെയ്ത ലോഗോ യുഎഇയുടെ അഗാധമായ സാംസ്കാരിക മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്നു. പൊതു ജനങ്ങളിൽ നിന്നും ലോഗോയ്ക്ക് വേണ്ടിയുള്ള അഭിപ്രായങ്ങളും ഡിസൈനുകളും ക്ഷണിച്ചിരുന്നു. ‘മനസ്സുകളെ കോര്‍ത്തിണക്കി ഭാവി സൃഷ്ടിക്കാം’ എന്ന പ്രമേയത്തില്‍ ഊന്നിയുള്ള ലോഗോകള്‍ രൂപകല്‍പന ചെയ്യാനാണ് ആവശ്യപ്പെട്ടത്.
ജബൽ അലിയാണ് എക്സ്പോ 2020യുടെ പ്രധാന സ്ഥലം. വിവിധ രാജ്യങ്ങളുടെ പവലിയനുകൾ അടക്കം ഇതിൽ പെടുന്നു.
ഏകദേശം 190 രാജ്യങ്ങളിൽ നിന്നായി 25മില്യൺ ആളുകളെയാണ് എക്സ്പോയ്ക്കായി പ്രതീക്ഷിക്കുന്നത്.

error: Content is protected !!