fbpx
ദുബായ്

ദുബായിലെ ട്രാഫിക് പിഴകളിൽ നൂറുശതമാനം വരെ ഇളവ്

ദുബായിലെ ട്രാഫിക് പിഴകൾ അടയ്ക്കുന്നതിന് നൂറുശതമാനം വരെ ഇളവ് പ്രഖ്യാപിച്ചു. ഈ വര്ഷം അവസാനം വരെ ഇളവ് പ്രാബല്യത്തിലുണ്ടായിരിക്കും. 2019 സഹിഷ്ണുതാവർഷമായി ആചരിക്കുന്നത്തിന്റെ ഭാഗമായി, യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂമിന്റെ പ്രത്യേകനിർദേശപ്രകാരമാണ് ഇളവുകൾ അനുവദിക്കുന്നതെന്ന് ദുബായ് പോലീസ് കമാന്റർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുള്ള ഖലീഫ അൽ മാരി അറിയിച്ചു.

ട്രാഫിക് നിയമങ്ങൾ പാലിച്ചിട്ടുള്ളവർക്കാണ് ഇളവുകൾ ലഭിക്കുന്നത്. ട്രാഫിക് നിയമങ്ങൾ 3 മാസം പാലിച്ചിട്ടുള്ളവർക്ക് 25 ശതമാനവും, 6 മാസം പാലിച്ചിട്ടുള്ളവർക്ക് 50 ശതമാനവും,9 മാസം പാലിച്ചിട്ടുള്ളവർക്ക് 75 ശതമാനവും 12 മാസം പാലിച്ചിട്ടുള്ളവർക്ക് 100 ശതമാനവും ഇളവ് ലഭിക്കും.

ദുബായിലെ ട്രാഫിക് പിഴകൾക്ക് മാത്രമാണ് ഇളവ് ബാധകമാകുക.

കമ്പനികളുടെ പേരിലുള്ളതോ ബിസിനസ് ആവശ്യങ്ങൾക്കുള്ളതോ ആയ വാഹനങ്ങൾ, വാടകയ്ക്ക് എടുത്തിട്ടുള്ള വാഹനങ്ങൾ, പാസ്സഞ്ചർ ട്രാൻസ്‌പോർട്ട് വാഹനങ്ങൾ എന്നിവയ്ക്ക് ഇളവുകൾ ലഭിക്കില്ല. കൂടാതെ, 3 മാസത്തിൽ കൂടുതൽ രാജ്യത്തിന് പുറത്തായിരുന്ന വ്യക്തികൾക്കും പുതിയ ഇളവ് ലഭിക്കില്ല.

റിപ്പോർട്ട്‌ : പ്രശാന്ത് ബാലചന്ദ്രൻ

error: Content is protected !!