fbpx
കേരളം ദുബായ് ബിസിനസ്സ്

യുഎ യിൽ നല്ല തനത് ചായ അന്വേഷിച്ചു വരുന്നവരുടെ എണ്ണം വർധിക്കുകയാണെന്ന്  റഹ്ഫത് ഫില്ലി : “ടീ സോൺ” ബ്രാൻഡ് കുതിപ്പിലേക്ക് 

28 വർഷത്തെ അതി സമ്പന്നമായ വിശിഷ്ട “കുങ്കുമപ്പൂ ചായ(സാഫ്രോൺ)” സത്കാരത്തിൻറെ ധന്യതയിൽ നിന്ന് പിറവിയെടുത്ത “ടീ സോൺ  കഫെ” എന്ന റീറ്റെയ്ൽ നെറ്റ്‌വർക്ക് ഇന്ന് ഒരു ഡസൻ ബ്രാഞ്ച് എന്ന നിർണായക എണ്ണം തികയ്ക്കാൻ ഒരുങ്ങുകയാണ്. തികച്ചും വ്യത്യസ്തമായ കുങ്കുമപ്പൂ ചായ അതിൻ്റെ സ്വാഭാവിക തനിമയോടെ ഉപഭോക്താക്കളിൽ എത്തിക്കുന്ന , ലോകത്തിലെ അപൂർവം ബ്രാൻഡുകളിൽ ഒന്നായി ഇപ്പോൾ ടീ സോൺ മാറിയിരിക്കുന്നു. ഒപ്പം ഇതിന് കയ്യൊപ്പ് ചാർത്തിയ ചെറുപ്പക്കാരൻ റഹ്ഫത് ഫില്ലിയും ഇന്ന് കുങ്കുമ ശോഭയോടെ ഉയരങ്ങളിലേക്ക് കുതിക്കുകയാണ്.
പത്തെണ്ണം ഇതിനകം യുഎ യിലുണ്ട് . പുതിയതൊന്ന് ദുബായ് മിസ് ഹറിൽ ഇനോക് പെട്രോൾ സ്റ്റേഷനിലും ഒരെണ്ണം ഷാർജ മോവയില യൂണിവേഴ്‌സിറ്റി റോഡിലുമായി ഉടൻ വരികയാണ് .
ടീ സോണിന്റെ രുചി മാഹാത്മ്യം തിരിച്ചറിഞ്ഞ വ്യാപാര നെറ്റ്‌വർക്ക്കളും സുഹൃത്തുക്കളും ഇതിന്റെ ഫ്രാഞ്ചയ്‌സീ എടുക്കാൻ താല്പര്യപ്പെട്ടു മുന്നോട്ടു വന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ പുതിയ ഔട്‍ലെറ്റുകളിൽ അങ്ങനെയൊന്നു നോക്കിയതെന്ന് റഹ്ഫത് ഫില്ലി പറയുന്നു . ഇക്കൊല്ലം 22 ഔട്‍ലെറ്റുകളുമായി ടീ സോൺ ഫ്രാഞ്ചയ്‌സീ ഭൂപടത്തിൽ പുതിയ അധ്യായം എഴുതി ചേർക്കുമെന്നും അദ്ദേഹം പറയുന്നു .
ഖത്തറിൽ ആരംഭിച്ച ടീ സോൺ ഔട്‍ലെറ്റിന് മികച്ച സ്വീകാര്യത ലഭിച്ചു . ഒമാനിലും 3 മാസത്തിനുള്ളിൽ ടീ സോൺ ആരംഭിക്കുമെന്ന് റഹ് ഫത് ഫില്ലി അറിയിച്ചു .

റഹ്ഫത് ഫില്ലി

ചായ ഒരു നേരമ്പോക്കല്ല . അതിൽ ഒരു അസാധാരണ രുചി വൈഭവം അടങ്ങിയിട്ടുണ്ട് . എല്ലാ ചായയിലും അത് നമുക്ക് കിട്ടില്ല . കുങ്കുമം പെയ്തിറങ്ങുന്ന തിളച്ചു മറിഞ്ഞ ടീ സോൺ ചായയിൽ ആളുകൾ ആ വ്യത്യസ്തത തിരിച്ചറിഞ്ഞതുകൊണ്ടാണ് രുചിയും ആരോഗ്യവും ലക്‌ഷ്യം വച്ച് ടീ സോണിലേക്കു വീണ്ടും  വരുന്നതെന്നും റഹ് ഫത് വ്യക്തമാക്കി .
ഞങ്ങളുടെ ചായയുടെ പ്രത്യേകത തിരിച്ചറിഞ്ഞ ഉപഭോക്താക്കൾ ഞങ്ങളുടെ  സാൻഡ് വിച്ചുകളും കൂടി പരീക്ഷിച്ചപ്പോൾ ആ വിജയം മനസ്സിൽ വച്ചുകൊണ്ട് പതിവുകാരായി മാറുകയും ടീ സോണിന്റെ സാൻഡ്‌വിച്ചും ചായയും മുഖ്യ ധാരാ  ഭക്ഷണമാക്കി അംഗീകരിക്കുകയും ചെയ്തു എന്നതാണ് ടീ സോണിന്റെ ഗംഭീര  വിജയമായി മാറിയത്.
മറ്റു പല പാനീയങ്ങളും ഉപേക്ഷിച്ചു തനത് ചായയിലേക്ക് തിരിച്ചു വരുന്നവരുടെ എണ്ണം ദിനം പ്രതി ഇപ്പോൾ കൂടുകയാണ്. കഴിഞ്ഞ 5 വർഷത്തിനിടയിൽ കുറഞ്ഞത് 30%ൻ്റെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.
ഒരു ചായയിൽ എന്തിരിക്കുന്നു എന്ന് ചോദിക്കുന്നവരുണ്ട് , എന്നാൽ ഒരു ചായയിൽ എല്ലാമുണ്ടെന്ന ശാശ്വത സിദ്ധാന്തമാണ് റഹ്ഫത് ഫില്ലി അടിവരയിടുന്നത് . വലിയ വട്ടമേശ സമ്മേളനങ്ങളിൽ തീരാത്ത വിഷയം പോലും ഒരു നല്ല ചായയുടെ മുന്നിലെ ചെറിയ മേശയ്ക്ക് ചുറ്റും തീരുമെന്നും റഹ്ഫത് വിശ്വസിക്കുന്നു . പിതാവ് തുടങ്ങി വച്ച ചായയുടെ കൈപ്പുണ്യം താനും തന്റെ സഹോദരൻ റമീസും കൂടി തനതായ രീതിയിൽ കൊണ്ടുപോകുകയാണെന്നും ആ ഗുണനിലവാരത്തിൽ മാറ്റം വരുത്താൻ ഒരിക്കലും ആഗ്രഹിക്കുന്നില്ലെന്നും റഹ് ഫത് പറഞ്ഞു.
error: Content is protected !!