അജ്‌മാൻ ആരോഗ്യം ഇന്ത്യ കേരളം റീറ്റെയ്ൽ

നാട്ടിലേക്ക് മടങ്ങുന്നവർക്ക് സഹായഹസ്തവുമായി അറബ് ഇന്ത്യ സ്‌പൈസസ് 

കോവിഡ്-19 പാൻഡെമിക് മൂലം നാട്ടിലേക്ക് മടങ്ങാനാവാതെ ദുരിതമനുഭവിച്ച ഇരുപത്തി അഞ്ചു  പേർക്ക് ഫ്രീടിക്കറ്റ് നൽകി അറബ് ഇന്ത്യ സ്‌പൈസസ്  മാതൃകയാകുന്നു .വർഷങ്ങളായി ലോകത്തിലെ തന്നെ പൾസ്സസ് ആൻഡ് സ്‌പൈസസ് ഹോൾ സെയിൽ മേഖലയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന അറബ് ഇന്ത്യ സ്‌പൈസസ് , കോൺസുലേറ്റ് വഴി 15 പേർക്കും ദുബായ് വാർത്തയുടെ നൈറ്റ് അപ്ഡേറ്റ്‌സിലൂടെ കണ്ടെത്തിയ 10 പേർക്കുമാണ്  അറബ് ഇന്ത്യ  സ്‌പൈസസ്  തങ്ങളുടെ സഹോദര ബ്രാൻഡുകളായ ആർ.കെ പൾസ്സസ്  ആൻഡ് സ്‌പൈസസിൻറെ പേരിലും എൽ.പി.എച്ചിന്റെ പേരിലും  സൗജന്യ യാത്ര ഒരുക്കുന്നത് .

കഷ്ടത അനുഭവിക്കുന്നവരുടെ കൂടെ നിൽക്കാൻ എന്നും അറബ് ഇന്ത്യ സ്‌പൈസസ് ശ്രദ്ധിക്കാറുണ്ടെന്നും , വൈറസ് പാൻഡെമിക് ഉടൻ തന്നെ പരിഹരിക്കപ്പെടും എന്നുള്ള പ്രതീക്ഷയും തനിക്കുണ്ടെന്നും  മാനേജിങ് ഡയറക്ടര്‍ ഹരീഷ് തഹലിയാനി ദുബായ് വാർത്തയോട് പറഞ്ഞു.

error: Content is protected !!