അജ്‌മാൻ ആരോഗ്യം ഉമ്മുൽ ഖുവൈൻ ദുബായ് ഷാർജ

കോവിഡ് ബാധ സാധ്യത കണക്കിലെടുത്ത് ഗർഭിണികൾക്കായി യു എ ഇയിലുടനീളം 15 പ്രത്യേക മെഡിക്കൽ സെന്ററുകൾ അനുവദിക്കും ; യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം

ആരോഗ്യ പരിശോധനയ്ക്കായി പോകുമ്പോൾ കോവിഡ് -19 വൈറസ് ബാധിക്കാനുള്ള സാധ്യത കൂടുതലായതിനാൽ ഇത് കുറയ്ക്കുന്നതായി യു എ ഇ യിലൊട്ടാകെയുള്ള പതിനഞ്ച് മെഡിക്കൽ സെന്ററുകൾ ഗർഭിണികൾക്കായി
അനുവദിക്കുമെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഓരോ എമിറേറ്റിലും ഗർഭിണികൾക്കായി പ്രത്യേക കേന്ദ്രങ്ങൾ ഉണ്ടായിരിക്കും, അവിടെ കർശന സുരക്ഷാ നടപടികൾ നടപ്പിലാക്കും.

ഗർഭിണികൾക്കായി ഷാർജ, റാസ് അൽ ഖൈമ എന്നിവിടങ്ങളിൽ നാല് കേന്ദ്രങ്ങൾ വീതവും അജ്മാനിൽ രണ്ട് കേന്ദ്രങ്ങളും ഉണ്ടായിരിക്കും.

ഉം അൽ ക്വെയ്‌നിൽ ഒരു ആശുപത്രിയും ഉണ്ടാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു.  ദുബായിലുള്ളവർക്ക് ഷാർജയിൽ അനുവദിക്കുന്ന ഫാമിലി മെഡിക്കൽ സെന്ററിൽ സന്ദർശിക്കാവുന്നതാണ്

പകർച്ചവ്യാധിയുടെ ഈ സാഹചര്യത്തിൽ ഗർഭിണികൾ ആരോഗ്യത്തോടെ തുടരുന്നതിന് മതിയായ പരിശോധന തുടരാൻ മന്ത്രാലയം ഉപദേശിച്ചു. കൂടാതെ ഇവരുടെ വീട്ടിൽ ആരെങ്കിലും കോവിഡ് -19 ന്റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയെങ്കിൽ , അവർ എല്ലാ മുൻകരുതൽ നടപടികളും പാലിക്കുകയും ആരോഗ്യ കേന്ദ്രങ്ങളെ ഉടൻ അറിയിക്കുകയും ചെയ്യണമെന്ന് മന്ത്രാലയം ഉപദേശിക്കുകകയും ചെയ്തു

error: Content is protected !!