ടെക്നോളജി ദുബായ്

പൊതുജനങ്ങൾ കോവിഡ്  നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ CCTV ക്യാമറകൾ വഴി പുതിയ ടെക്‌നോളജി പരീക്ഷിക്കാൻ ദുബായ്

കോവിഡ്  വൈറസ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയിരിക്കുന്ന മാർഗനിർദ്ദേശങ്ങൾ  പൊതുജനങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ നിലവിലുള്ള സിസിടിവി ക്യാമറകളിൽ  പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കാൻ ദുബായിൽ തീരുമാനിച്ചു.

ദുബായ് സിലിക്കൺ ഒയാസിസ് അതോറിറ്റി (DSOA), മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എം‌ഐടി) ആയ ഡെർക്കുമായി ചേർന്നാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) അടിസ്ഥാനമാക്കിയുള്ള ഈ ടെക്‌നോളജി വികസിപ്പിച്ചെടുത്തത്.

കോവിഡ് -19 വ്യാപനസാധ്യതകളുള്ള  ഇടങ്ങളിലെ സിസിടിവിയിൽ നിന്നും മറ്റ് സുരക്ഷാ ക്യാമറകളിൽ നിന്നുമായി പല തരത്തിലുള്ള സുരക്ഷാമാർഗ്ഗ ലംഘനങ്ങൾ കണ്ടെത്തി  തത്സമയം റിപ്പോർട്ടു ചെയ്യും. സുരക്ഷാനടപടികൾ  സ്വീകരിക്കാനും ഉടനടി നടപടിയെടുക്കാനും  പുതിയ സാങ്കേതിക വിദ്യ അധികൃതരെ സഹായിക്കും.

പൊതുജനങ്ങൾ കൃത്യമായ സാമൂഹിക അകലം  പാലിക്കുന്നുണ്ടോയെന്നും സുരക്ഷാ ഉപകരണങ്ങളായ മെഡിക്കൽ മാസ്ക്കുകൾ, കയ്യുറകൾ എന്നിവ ഉപയോഗിക്കുന്നുണ്ടോയെന്നും ഉറപ്പു വരുത്തുന്നതിൻ്റെ ഭാഗമായിട്ട് കൂടിയാണ് ക്യാമറകൾ സ്ഥാപിക്കുന്നത്.

error: Content is protected !!