ആരോഗ്യം ഇന്ത്യ

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 10,667 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു / മരണസംഖ്യ ഇതുവരെ 9900 / രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ നേരിയ ആശ്വാസം

രാജ്യത്ത് കൊവിഡ് വ്യാപനം അതീവ ഗുരുതരമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,667 പേര്‍ക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,43,091 ല്‍ എത്തി. കൊവിഡ് ബാധിച്ച് രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 9900 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 380 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

കഴിഞ്ഞ തുടര്‍ച്ചയായ ദിവസങ്ങളില്‍ ദിനംപ്രതി വര്‍ധിച്ച് വന്നിരുന്ന പുതിയ രോഗികളുടെ നിരക്ക് രണ്ടു ദിവസമായി നേരിയ കുറവ് വന്നിട്ടുണ്ട്. മൊത്തം വൈറസ് ബാധിതരില്‍ 153178 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 180013 പേര്‍ രോഗമുക്തരാകുകയും ചെയ്തു. രോഗംഭേദമാകുന്നവരുടെ നിരക്ക് വര്‍ധിക്കുന്നതും നേരിയ ആശ്വാസം നല്‍കുന്നുണ്ട്.

error: Content is protected !!