അന്തർദേശീയം അബൂദാബി ദുബായ് യാത്ര

ജൂൺ 23 മുതൽ യുഎ ഇ യിൽ നിന്ന് പുറത്തേക്ക് പറന്ന് തുടങ്ങാം

പരിമിതമായ രീതിയിൽ മറ്റ്‌ സ്ഥലങ്ങളിലേക്ക് വിമാനത്തിൽ യാത്ര ചെയ്യാൻ സാഹചര്യങ്ങൾ തയ്യാറാകുന്നുവെന്ന സൂചനയോടെ യുഎ ഇ യുടെ വിദേശ കാര്യ മന്ത്രാലയം ഇന്നലെ സൂചന പുറപ്പെടുവിച്ചു. ജൂൺ 23 മുതൽ ചില രാജ്യങ്ങളിലേക്ക് പറക്കാൻ സ്വദേശികൾക്കും താമസക്കാർക്കും അനുവാദം ഉണ്ടായിരിക്കും. എവിടേക്കെല്ലാം , എങ്ങനെയെല്ലാം എന്നൊക്കെ പിന്നീട് വിശദീകരിക്കും.

കോവിഡ് പ്രതിരോധത്തിൽ വന്നിരിക്കുന്ന ശുഭകരമായ പുതിയ മാറ്റങ്ങൾ മനസ്സിലാക്കിയാണ് ഇത് പറയുന്നത്. ഉടൻ തന്നെ വിശദാംശങ്ങൾ പ്രതീക്ഷിക്കുന്നു. സ്ഥിരം ഷെഡ്യൂൾ ഫ്ലൈറ്റുകൾ തുടങ്ങാനുള്ള സാധ്യതയുടെ പ്രാഥമിക സൂചനയും ആകാം ഈ ഒരു അറിയിപ്പ്. ഇതിൻറെ വിശദ വിവരങ്ങൾ ഉടൻ പ്രതീക്ഷിക്കുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ എത്തിഹാദും എമിറേറ്റ്സും ബഹ്റൈനിൽ നിന്ന് അബുദാബിയിലേക്കും ദുബായിലേക്കും യഥാക്രമം സെർവീസുകൾ ആരംഭിച്ചിരുന്നു.

error: Content is protected !!