ലോക ജനതയുടെ ജീവിത രീതികൾ മെച്ചപ്പെടുത്തുന്നത് ലക്ഷ്യം വെച്ച് 140 രാജ്യങ്ങളിലെ സർക്കാർ പ്രതിനിധികൾ പങ്കെടുക്കുന്ന ആഗോള സർക്കാർ ഉച്ചകോടിയിൽ കേരള പോലീസിന് ആദരം. എം-ഗവൺമെൻറ് വിഭാഗത്തിൽ ഏറ്റവും നല്ല പ്രകടനം കാഴ്ച വെച്ച ട്രാഫിക് ഗുരു എന്ന മൊബൈൽ അപ്ലിക്കേഷനാണ് അവാർഡ് ലഭിച്ചത്. കേരള ആംഡ് പോലീസ് ബറ്റാലിയൻ ഡിഐജി പി പ്രകാശ് യുഎഇ ഉപപ്രധാനമന്ത്രി ഹിസ് ഹൈനസ് ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി.മദീനത് ജുമൈറയിലാണ് ത്രിദിന വാർഷിക ഉച്ചകോടി നടക്കുന്നത്. മനുഷ്യ വിഭവ ശേഷിയുടെ ആഘോഷമാണ് സമ്മേളനം.ആഗോള ജനജീവിതം മികവുറ്റതാക്കാൻ ആശയങ്ങളും അധ്വാനവും ഏകീകരിക്കുകയും ഊർജം സംഭരിക്കുകയും ചെയ്യുന്ന പദ്ധതികൾ ചർച്ച ചെയ്യപ്പെടും.
Image Credit: Government of Dubai Media Office