ദുബായ് വിദ്യാഭ്യാസം

നാഷണൽ യൂണിവേഴ്‌സിറ്റികൾക്കായി 320 മില്യൺ ദിർഹം ബജറ്റ് പ്രഖ്യാപിച്ച് യുഎഇ മന്ത്രിസഭ

അടുത്ത അധ്യയന വർഷത്തിൽ യുഎഇയിലെ ദേശീയ സർവകലാശാലകൾക്കായി 320 മില്യൺ ദിർഹം അധിക ബജറ്റ് യുഎഇ മന്ത്രിസഭ അംഗീകരിച്ചു,

യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വെർച്യുൽ മീറ്റിംഗിൽ ആണ് ഇക്കാര്യം ഇന്ന് പ്രഖ്യാപിച്ചത്.

“ജീവിതം ഉടൻ തന്നെ നമ്മുടെ സർവ്വകലാശാലകളിലേക്കും സ്കൂളുകളിലേക്കും ക്ലാസുകളിലേക്കും മടങ്ങും, അടുത്ത 2020-2021 അധ്യയന വർഷത്തിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കേണ്ട ഉത്തരവാദിത്തം സർക്കാരിനാണ്,” എന്ന് അദ്ദേഹം അറബിയിൽ ട്വീറ്റ് ചെയ്തിരുന്നു

നേരത്തെ രാജ്യത്തുടനീളമുള്ള ഫാമുകൾ മെച്ചപ്പെടുത്തുക, ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക, പുതിയ അവസരങ്ങൾ സൃഷ്ടിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള പുതിയ ‘സുസ്ഥിര കൃഷിക്ക് വേണ്ടിയുള്ള ദേശീയ സംവിധാനം’ മന്ത്രിസഭ അംഗീകരിച്ചിരിന്നു.

യുഎഇയിൽ എല്ലാം വികസിച്ചുകൊണ്ടിരിക്കുകയാണ്, എമിറാത്തി ഫാമുകളുടെ സംവിധാനങ്ങൾ എല്ലായ്പ്പോഴും മികച്ചതായി വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം ട്വീറ്റിൽ അറിയിച്ചു.

error: Content is protected !!