fbpx
ഷാർജ

ഷാര്‍ജയില്‍ അഷ്റഫ് കോക്കൂരിന് പ്രൗഢോജ്ജ്വല സ്വീകരണം നല്‍കി

മുസ്ലിംലീഗ് മലപ്പുറം ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായി യു.എ.ഇല്‍ പ്രചാരണം നടത്തുന്ന മുസ്ലിംലീഗ് മലപ്പുറം ജില്ലാ വൈസ്പ്രസിഡന്‍റ് അഷ്റഫ് കോക്കൂരിന് ഷാര്‍ജ പൊന്നാനി മണ്ഡലം കമ്മിറ്റി പ്രൗഢഗംഭീര സ്വീകരണം നല്‍കി ഇബ്രാഹീം പളളിയറക്കല്‍ അദ്ധ്യക്ഷത വഹിച്ചു മണ്ഡലം കമ്മിറ്റിയുടെ സ്നേഹോപഹാരം അഷ്റഫ് കോക്കൂരിന്,കെ.എം.ഹി.സി,ദേശിയ സെക്രട്ടറി മുസ്തഫ മുട്ടുങ്ങല്‍ നല്‍കി ഫെബ്രുവരി 20-24 തിയ്യതിക നടക്കുന്ന ജില്ലാ സമ്മേളനത്തില്‍ കെ.എം.സി.സി പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് അഷ്റഫ് കോക്കൂര്‍ പറഞ്ഞു, കെ.എം.സി.സി സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ കാദര്‍ ചക്കനാത്ത് ഉദ്ഘാടനം ചെയ്തു സംസ്ഥാന പ്രസിഡന്‍റ് ടി.കെ അദുല്‍ഹമീദ്,സി.എം യൂസഫ്, സയ്ദ്മുഹമ്മദ് അല്‍തഖ് വ,നിസാര്‍ വെളളികുളങ്ങര,സഹദ് പുറക്കാട്,നൗഷാദ് കാപ്പാട്,ടി.വി നസീര്‍,ഹമീദ് ബാബു ആനക്കപറമ്പില്‍,ഷംഹാദ് പാലപ്പെട്ടി,പ്രസംഗിച്ചു ഹംസ ആലുങ്ങല്‍ സ്വാഗതവും മുസ്തഫ മാറഞ്ചേരി നന്ദിയും പറഞ്ഞു

error: Content is protected !!