അബൂദാബി ആരോഗ്യം

കർശന സുരക്ഷ മാനദണ്ഡങ്ങളോടെ അബുദാബിയിൽ ചില ബീച്ചുകളും പാർക്കുകളും വീണ്ടും തുറക്കുന്നു ; പ്രവേശനത്തിന് കോവിഡ് നെഗറ്റീവ് റിസൾട്ട് നിർബന്ധം 

വിപുലമായ ശുചികരണ പ്രവൃത്തനങ്ങൾക്ക് ശേഷം   അബുദാബിയിലെ മുനിസിപ്പാലിറ്റികളും ഗതാഗത വകുപ്പും (ഡിഎംടി) ചില ബീച്ചുകളും പാർക്കുകളും  ഇന്ന് മുതൽ  വീണ്ടും തുറക്കുമെന്ന് അറിയിച്ചു. അബുദാബി, അൽ ഐൻ, അൽ ദാഫ്ര മേഖലയിലെ ബീച്ചുകളിലേക്കും പൊതു പാർക്കുകളിലേക്കും പ്രവേശിക്കുന്നതിന് സ്മാർട്ട് ഹബ് പ്ലാറ്റ്ഫോം വഴി പ്രീ-ബുക്കിംഗ് ചെയ്യണം.കൂടാതെ അൽ ഹൊസൻ അപ്ലിക്കേഷനിൽ കോവിഡ് നെഗറ്റീവ് സ്ഥിരീകരിച്ച ആരോഗ്യ നില അപ്‌ഡേറ്റ് ചെയ്യുകയും വേണം.

അബുദാബിയിലെ വിശാലമായ സമൂഹത്തെ തിരികെ സ്വാഗതം ചെയ്യുകയാണെന്നും സന്ദർശകരുടെയും ജീവനക്കാരുടെയും സുരക്ഷക്കും ആരോഗ്യത്തിനും  തങ്ങൾ മുൻ‌ഗണന നൽകുന്നുണ്ടെന്നും
ഉം അൽ എമറാത്ത് പാർക്കിന്റെ കോർപ്പറേറ്റ് അഫയേഴ്‌സ് ആന്റ് കമ്മ്യൂണിക്കേഷൻസ് വിഭാഗം മേധാവി അറിയിച്ചു .

സന്ദർശകരുടെ താപനില തെർമ്മൽ ക്യാമറകൾ ഉപയോഗിച്ച് പരിശോധിക്കും. ഗ്രൂപ്പുക‌കളായി എത്തുന്നവരിൽ പരമാവധി അഞ്ച് ആളുകൾ‌ക്ക് മാത്രമേ സന്ദർശനത്തിന്  അനുമതിയുള്ളു.

അബുദാബിയിലെ ഉം അൽ എമറാത്ത് പാർക്ക് , ഖലീഫ പാർക്ക്, അൽ ഐനിലെ അൽ സുലൈമി പാർക്ക് അൽ ദാഫ്രയിലെ മദീനത്ത് സായിദ് തുടങ്ങിയ പാർക്കുകളാണ് തുറക്കുന്നത്. ഭക്ഷണ, ബിവറേജ് ഔട്ട്ലെറ്റുകളിൽ ഒരു ടേബിളിന് പരമാവധി നാല് പേരും ടേബിളുകൾക്കിടയിൽ കുറഞ്ഞത് 2.5 മീറ്ററും അകലമുണ്ടായിരിക്കും. പ്ലേ ഏരിയകൾ തുറക്കില്ല.

അബുദാബിയിലെ ഹുഡൈരിയത്ത് ബീച്ച്, കോർണിച് ബീച്ച്, അൽ ദാഫ്രയിലെ അൽ മിർഫ ബീച്ചുകളിലാണ് സന്ദർശനം അനുവദിച്ചിട്ടുള്ളത്. ബീച്ചുകളിൽ എത്തുന്നവർ മാസ്കുകളും കയ്യുറകളും ധരിക്കണം.ആളുകൾ കൃത്യമായ സാമൂഹിക അകലം പാലിക്കുകയും വേണം. കോവിഡ് പ്രോട്ടോക്കോളുകൾ പാലിക്കാത്തവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

error: Content is protected !!