ആരോഗ്യം ഇന്ത്യ

ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്‌സിന്‍ ഓഗസ്റ്റ് 15-ഓടെ വിതരണത്തിനായൊരുങ്ങുന്നു

വരുന്ന ഓഗസ്റ്റ് 15-ന് ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്സിൻ വിതരണത്തിന് എത്തിക്കാനുള്ള പദ്ധതിയുമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ (ഐ.സി.എം.ആർ.) മുന്നോട്ട്. ഇതിനായി ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡ് എന്ന മരുന്ന് കമ്പനിയുമായി ഐ.സി.എം.ആർ. ധാരണയിലെത്തി. ഐ.സി.എം.ആർ. ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ ഇക്കാര്യം സ്ഥിരീകരിച്ചു.

എല്ലാ ക്ലിനിക്കൽ പരീക്ഷണങ്ങൾക്കും ശേഷം ഓഗസ്റ്റ് 15-ഓടെ വാക്സിൻ ലഭ്യമാക്കാനുള്ള കഠിനശ്രമത്തിലാണ്‌ തങ്ങളെന്ന് പ്രസ്താവനയിൽ പറയുന്നു. എന്നാൽ പരീക്ഷണങ്ങളുടെ ഫലങ്ങളെ ആശ്രയിച്ചാകും വാക്സിന്റെ വിജയമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

error: Content is protected !!