ഇന്ത്യ കേരളം ഷാർജ

വന്ദേ ഭാരത് മിഷൻ ; യുഎഇയിൽ നിന്നും ഇന്ത്യയിലേക്ക് കൂടുതൽ എയർ ഇന്ത്യ വിമാനങ്ങൾ , വൈകുന്നേരം 4 മണി മുതൽ ബുക്കിംഗ് ലഭ്യമാകും

ഷാർജയിൽ നിന്നും വിവിധ സ്ഥലങ്ങളിലേക്കുള്ള എയർ ഇന്ത്യ ടിക്കറ്റുകൾ ഇന്ന് വൈകുന്നേരം 4 മണി മുതൽ യുഎഇയിൽ വിൽപ്പന തുടങ്ങും

വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഷാർജയിൽ നിന്നും വിവിധ ദക്ഷിണേന്ത്യൻ നഗരങ്ങളിലേക്കുള്ള ടിക്കറ്റുകൾ ഇന്ന് വൈകുന്നേരം 4 മണി മുതൽ ലഭ്യമാകുമെന്ന് ഇന്ത്യൻ കോൺസുലേറ്റ് സോഷ്യൽ മീഡിയ അക്കൗണ്ടിൽ അറിയിച്ചു.

ജൂലൈ 9 മുതൽ ജൂലൈ 14 വരെ തമിഴ്‌നാട്ടിലെ മധുര, കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്ക് ആകെ ഒമ്പത് വിമാന സർവീസുകളുണ്ടാകും; കൂടാതെ കേരളത്തിലേക്കും ഹൈദരാബാദിലേക്കും തിരുവന്തപുരം, കൊച്ചി എന്നിവിടങ്ങളിലെക്കും സർവീസുകൾ ഉണ്ട്

ഇന്ത്യൻ എംബസി, അബുദാബി അല്ലെങ്കിൽ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ, ദുബായ് എന്നിവയുടെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തവർക്ക് എയർ ഇന്ത്യ എക്സ്പ്രസ് ബുക്കിംഗ് ഓഫീസുകൾ വഴിയോ www.airindiaexpress.in എന്ന വെബ്സൈറ്റ് വഴിയോ യുഎഇയിലെ അംഗീകൃത ഏജന്റുമാർ വഴിയോ ബുക്ക് ചെയ്യാം.

Image

error: Content is protected !!