fbpx
ദുബായ്

ടൈറ്റിൽ സ്പോൺസറായി കോൺഫിഡന്റ് ഗ്രൂപ്പ്; ഏഷ്യാവിഷൻ മൂവി അവാർഡിന് തിളക്കമേറും

ദുബായ്: ഫെബ്രുവരി 16ന് ( നാളെ) ദുബായ് ഗ്ലോബൽ വില്ലേജിൽ നടക്കുന്ന ഏഷ്യാവിഷൻ മൂവി അവാർഡിന്റെ പതിമൂന്നാമത് പതിപ്പിൽ ടൈറ്റിൽ സ്പോൺസറായി കോൺഫിഡൻറ് ഗ്രൂപ്പ് ഒപ്പുവെച്ചു. താരപ്രഭയിൽ മുങ്ങിയ അവാർഡ് നൈറ്റിനായ് കോൺഫിഡന്റ് ഗ്രൂപ്പിന്റെ പൂർണ പിന്തുണയും ഉറപ്പായതോടെ വർണ തിളക്കം ഏറുന്ന അവാർഡിനായുള്ള ആരാധകരുടെ കാത്തിരിപ്പിന്റെ പ്രതീക്ഷ ഏറുകയാണ്.

ഗ്ലോബൽ വില്ലേജിലെ വലിയ വേദിയിൽ അരങ്ങേറാനിരിക്കുന്ന ഏഷ്യാവിഷൻ മൂവീ അവാർഡുമായി സഹകരിക്കുന്നതിൽ തങ്ങൾ അതീവ സന്ദുഷ്ടരാണെന്ന് മലയാളികളുടെ ബഡ്ജറ്റിനിണങ്ങുന്ന വീടുകൾ നിർമ്മിച്ച് ജനമനസുകളിൽ പുത്തനധ്യായം രചിച്ച് മുന്നേറുന്ന കോൺഫിഡൻറ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. റോയ് സി ജെ അറിയിച്ചു.

അവാർഡിൽ പങ്കെടുക്കാനായി മുൻനിര ബോളിവുഡ് താരങ്ങൾക്കൊപ്പം ദക്ഷിണേന്ത്യൻ താരനിരയും ദുബായിലെത്തിച്ചേർന്നിട്ടുണ്ട്.
ബോളിവുഡ് താരങ്ങളായ രൺവീർസിംഗ്, ആയുഷ്മാൻ ഖുരാന എന്നിവർക്കൊപ്പം, ലോക സിനിമയിൽ ആഗോള മികവിന്റെ പ്രതീകങ്ങളായ മാജിദ് മജീദിയും മാളവിക മോഹനും, തെന്നിന്ത്യൻ വെള്ളിത്തിരയിൽ നിന്ന് ധനുഷും, വിജയ് സേതുപതിയും തൃഷയും അരവിന്ദ് സ്വാമിയും, മഞ്ജു വാര്യരും ടൊവിനോ തോമസും തുടങ്ങി ഒട്ടനവധി താരങ്ങളാണ് അവാർഡ് നിശയ്ക്ക് അഴകേകാൻ എത്തിച്ചേർന്നത്.

error: Content is protected !!