ഇന്നലെ രാത്രിയാണ് ശൈഖ് മുഹമ്മദുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തിയത്. അദ്ദേഹം കേരളം സന്ദർശിക്കുന്ന വിവരം പൊതു സമ്മേളനത്തിൽ മുഖ്യമന്ത്രി തന്നെയാണ് അറിയിച്ചത്.
വർഗീയതക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയും മുഖ്യമന്ത്രി ഓർമിപ്പിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആയിരങ്ങളാണ് ദുബൈ ഇത്തിസലാത്ത് അക്കാദമിയിൽ മുഖ്യമന്ത്രിയെ കേൾക്കാനെത്തിയത്.