fbpx
ദുബായ് ബിസിനസ്സ്

ടീ സോൺ കഫേയുടെ പതിനൊന്നാമത് ശാഖ ദുബായ് മിസ്ഹറിൽ ആരംഭിച്ചു

ദുബായ്: സാഫ്രോൺ ടീയുടെ വേറിട്ട രുചിലോകം യുഎഇയിലാകെ കാഴ്ചവെച്ച് ‘ടീ സോൺ’ കഫേയുടെ പതിനൊന്നാമത് ഔട്ട്ലെറ്റ് ദുബായ് മിസ്ഹറിൽ (ഇനോക്ക് പെട്രോൾ സ്റ്റേഷൻ ) ആരംഭിച്ചു. ദുബായിക്ക് പുറമെ ഷാർജ, അൽ ഐൻ, അജ്‌മാൻ എന്നീ എമിറേറ്റുകളിലും ഖത്തറിലും ടീ സോൺ കഫേ വിജയകരമായി പ്രവർത്തിച്ചുവരുന്നു. ഷാർജമോവയിലെ യൂണിവേഴ്സിറ്റി റോഡിൽ മറ്റൊരു ഔട്ലെറ്റും ഉദ്ഘാടനത്തിനായി ഒരുങ്ങി കഴിഞ്ഞു.

കൂടാതെ ഇക്കൊല്ലം തന്നെ 22ഓളം പുതിയ ഔട്ലെറ്റുകൾ ജിസിസി ഉൾപ്പടെ വിവിധ ഏഷ്യൻ രാജ്യങ്ങളിൽ ഫ്രാഞ്ചൈസി അടിസ്ഥാനത്തിൽ തുറക്കാനുള്ള പദ്ധതികളും പൂർത്തിയായി വരുന്നതായി കഫേരംഗത്ത് പ്രശസ്തമായ ‘ടീ സോണി’ന്റെ സ്ഥാപകനും സിഇഒ യുമായ റഫാത്ത് ഫില്ലി അറിയിച്ചു.

 

error: Content is protected !!