ഷാർജ : കാശ്മീരിലെ പുൽവാമയിൽ നടന്ന തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ട ധീര ജവാൻമാർക്ക് ഇൻക്കാസ് വനിത വേദി ആദരാജ്ഞാലികൾ അർപ്പിച്ചു.
രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും കാത്തു സൂക്ഷിക്കാൻ ഓരോ ഭാരതീയനും പ്രതിജ്ഞദ്ധനാണെന്നും ,നാടിന് വേണ്ടി വീരമൃതു വരിച്ച ജവാൽന്മാരെ രാജ്യം എന്നും ഓർക്കുമെന്ന് ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി കൊണ്ട് ഇൻക്കാസ് വനിത വേദി യു.എ.ഇ.കോഡിനേറ്റർ അഡ്വ: ഷീല പറഞ്ഞു.
പ്രസിഡണ്ട് ലിസി അന്ന ജോസ് അദ്ധ്യക്ഷത വഹിച്ചു.
ലിസി മോൾ കോട്ടയം, ജയലക്ഷി ടീച്ചർ, പിൻകി ഷഹിത്തോൻ എന്നിവർ സംസാരിച്ചു
ഇൻക്കാസ് വനിത വേദി കോഡിനേറ്റർ രാജി നായർ സ്വാഗതവും, ജനറൽ സിക്രടറി മുനീറ സലീം നന്ദിയും പറഞ്ഞു.