fbpx
ബിസിനസ്സ് ഷാർജ

ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് ഗ്രൂപ്പ്, ഷാർജാ ബാഷ് മാളിൽ ഔട്ട്ലെറ്റ് തുറക്കുന്നു

റീറ്റെയ്ൽ ഔട്ലെറ്റുകളുടെ കാര്യത്തിൽ ഷാർജയിൽ പുതിയ തരംഗം സൃഷ്ടിച്ച ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് ഗ്രൂപ്പിന്റ കിരീടത്തിൽ ഒരു തൂവൽ കൂടി. റോളയുടെ ഹൃദയ ഭാഗത്തു പ്രവർത്തനം ആരംഭിക്കുന്ന ബാഷ് മാളിൽ ഔട്ട്ലെറ്റ് ആരംഭിക്കാനുള്ള അവകാശം ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് ഗ്രൂപ്പിന് ലഭിച്ചിരിക്കുകയാണ്. ഗ്രാൻഡ് എക്‌സ്പ്രസ് സൂപ്പർ മാർക്കറ്റ് ആണ് ഗ്രൂപ്പ് ഇവിടെ തുറക്കുക. ഇത് സംബന്ധിച്ച ധാരണാ പത്രത്തിൽ ഇന്ന് ഒപ്പുവച്ചു. ചടങ്ങിൽ ബഷീർ പടിയത്ത് (ബാഷ് മാൾ ചെയർമാൻ), അബ്ബാസ് ഖാൻ(ഗ്രൂപ്പ്‌ ജനറൽ മാനേജർ), വി. ടി സലിം (സിൽവർ ഹോംസ് ഡയറക്ടർ), ഗുൽസാർ ബഷീർ(ബാഷ് മാൾ ഡയറക്ടർ), മുഹമ്മദ്‌ ജാബിർ(ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് കോർപ്പറേറ്റ് മാനേജർ) എന്നിവർ പങ്കെടുത്തു.

മേയ് രണ്ടാം വാരം ഗ്രാൻഡ് എക്സ്പ്രസ് പ്രവർത്തനം തുടങ്ങും. ആകെ 8 ഗ്രാൻഡ് എക്സ് പ്രെസ്സുകൾ ഇക്കൊല്ലം തുടങ്ങാനാണ് പരിപാടിയെന്ന് ഗ്രൂപ്പിന്റെ കോർപ്പറേറ്റ് മാനേജർ മുഹമ്മദ് ജാബിർ അറിയിച്ചു. ഷംസുദ്ദീൻ മുഹ്‌യുദ്ദീൻ ചെയർമാനായ 25 വർഷത്തെ പാരമ്പര്യമുള്ള റീജൻസി ഗ്രൂപ്പിന്റെ കീഴിലാണ് ഗ്രാൻഡ് എക്സ്പ്രസ്സ്‌ വരുന്നത്.

error: Content is protected !!