fbpx
റാസൽഖൈമ

പത്താം നിലയിൽ നിന്ന് താഴെ വീണ 19 കാരി അത്ഭുതകരമായി രക്ഷപ്പെട്ടുവരുന്നു 

റാസ് അൽ ഖൈമയിൽ ഫ്ലാറ്റിന്റെ പത്താം നിലയിൽ നിന്ന് താഴേക്കു പതിച്ച പെൺകുട്ടി സഖർ ആശുപത്രിയിൽ അത്ഭുതകരമായി സുഖം പ്രാപിച്ചു വരുന്നു .  പാർക്ക് ചെയ്തിരുന്ന കാറിന്റെ വിൻഡ് ഗ്ലാസ്സിലാണ് പെൺകുട്ടി വന്നു പതിച്ചത് . ഞായർ രാത്രി 11 .15 നാണ് അപകടം ഉണ്ടായത് . 15 മിനിറ്റിനുള്ളിൽ തന്നെ ആശുപത്രിയിൽ എത്തിച്ചു . അടിയന്തിര ശസ്ത്രക്രിയകൾ വിജയകരമായി നടത്തി . ദൈവത്തിന്റെ അദ്ഭുതകരമായ ഇടപെടൽ എന്നാണ് കുട്ടി സുഖം പ്രാപിക്കുന്നതിനെ കുറിച്ച് ഡോക്ടർമാർ പറയുന്നത് . ഈജിപ്ഷ്യൻ പെൺകുട്ടിയാണ് ഫ്ലാറ്റിൽ നിന്ന് താഴെ വീണത് .
കുട്ടികളെ വീട്ടിൽ ഒറ്റയ്ക്ക് അശ്രദ്ധമായി താമസിപ്പിക്കുന്ന രീതിയ്‌ക്കെതിരെ പോലീസ് ശക്തമായ താക്കീതുമായി രംഗത്ത് വന്നിട്ടുണ്ട്
error: Content is protected !!