അബൂദാബി ഇന്ത്യ ബിസിനസ്സ് റീറ്റെയ്ൽ

അബുദാബിയിലെ റിയാദ് സിറ്റി പാർപ്പിട സമുച്ചയത്തിൽ ലുലു ഗ്രൂപ്പ് ആധുനിക ഹൈപ്പർമാർക്കറ്റ് തുറക്കുന്നു.

ഇക്കൊല്ലം അവസാനം പ്രവർത്തനമാരംഭിക്കുന്ന അബുദാബി റിയാദ് സിറ്റിക്കുള്ളിലെ കോർട്ടിയാർഡ് മാൾ എന്ന അതിവിപുലമായ മാളിൽ ലുലു ഗ്രൂപ്പ് ആധുനിക ഹൈപ്പർമാർക്കറ്റ് തുറക്കുന്നുവെന്ന് ഗ്രൂപ്പിന്റെ ചീഫ് സി.ഇ. ഒ സൈഫി രൂപവാല അറിയിച്ചു.

ഇതിന് വേണ്ടി 3600 സ്‌ക്വയർ മീറ്ററിലധികം ഏരിയ ലുലു ഗ്രൂപ്പിന് റിയൽ എസ്റ്റേറ്റ് പ്രോപ്പർട്ടി കമ്പനിയായ മൊടോൺ പ്രോപ്പർട്ടീസ് നൽകുന്നതിനുള്ള കരാറിൽ ഒപ്പിട്ടതായും അറിയിപ്പിൽ പറയുന്നു. 7 റെസ്റ്റോറന്റുകളും 13 ഷോപ്പുകളും ലുലു ഹൈപ്പർമാർക്കറ്റുമായിരിക്കും ലുലു ഗ്രൂപ്പിന്റെ കീഴിൽ കോർട്ടിയാർഡ് മാളിൽ പ്രവർത്തിക്കുക.

error: Content is protected !!