fbpx
ദുബായ്

അൽ ഐൻ ഫാംസിന്റെ ക്യാമൽ മിൽക്ക് പൗഡർ (camelait) ഈ ഗൾഫുഡിലെ മികച്ച താരം

മൂന്നരപതിറ്റാണ്ടു പാരമ്പര്യമുള്ള അൽ ഐൻ ഫാംസിന്റെ ക്യാമൽ മിൽക് പൌഡർ ഈ ഗൾഫുഡിലും ഏറ്റവും മികച്ച സന്ദർശക ശ്രദ്ധ പിടിച്ചു പറ്റുന്നു. നാലു വര്ഷം മുൻപ് മാർക്കറ്റിൽ അവതരിപ്പിക്കപ്പെട്ട ക്യാമൽ മിൽക് പൗഡർ അതിന്റെ പോഷക സംബന്ധമായ പ്രത്യേകതകൾ കൊണ്ട് ലോകമെങ്ങും കീർത്തി സംമ്പാദിച്ചു വരികയാണ്. അമേരിക്കയിലേക്ക് അൽ ഐൻ ഫാംസ് ക്യാമൽ മിൽക് പൗഡർ ഇപ്പോൾ കയറ്റുമതി ചെയ്യുന്നുണ്ട്. ഡ്രോം ഡെയറി എന്ന പേരിലുള്ള സ്ഥാപനമാണ് അമേരിക്കയിൽ ഈ ക്യാമൽ മിൽക് പൗഡറിന്റെ വിതരണക്കർ ഡ്രോം ഡയറിയുടെ പ്രധിനിധികളും അൽ ഐൻ ഫാംസ് സ്റ്റാളിൽ സന്ദർശകരെ സ്വീകരിക്കുന്നുണ്ട്.

പാൽ, ജ്യൂസ്, തൈര്, പൗൾട്രി വിഭാഗങ്ങളിലായി 250-ൽ അധികം വിഭവങ്ങൾ അൽ ഐൻ ഫാംസിനുണ്ട്. യൂറോപ്പിലേക്ക് ക്യാമൽ മിൽക് പൗഡർ കയറ്റുമതി ചെയ്യുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി അൽ ഐൻ ഫാർസിന്റെ സെയിൽസ് ഹെഡ് കിങ്സ്റ്റൻ ഫെർണാണ്ടസ് അറിയിച്ചു.

error: Content is protected !!