fbpx
ഇന്ത്യ ദുബായ് റീറ്റെയ്ൽ

ഹോൾസെയിൽ രംഗത്ത് ചരിത്രവിജയവുമായി അറബ് ഇന്ത്യ സ്‌പൈസസ് ഗൾഫുഡിൽ

ദുബായ്: യുഎഇ കേന്ദ്രീകരിച്ചു ഹോൾസെയിൽ മേഖലയിൽ പ്രവർത്തിക്കുന്ന ആഗോള ഇന്ത്യൻ കമ്പനിയായ അറബ് ഇന്ത്യ സ്പൈസസ്‌ ഇത്തവണയും ഗൾഫുഡിൽ വിജയം ആവർത്തിക്കുകയാണ് ഗൾഫിലെ ഫുഡ്സ് ആൻഡ് സ്പൈസസ് ബ്രാന്ഡുകള്ക് പുറമെ വിവിധ രാജ്യങ്ങളിൽ നിന്നും സന്ദർശകർ ഉത്പന്നങ്ങൾ തേടി സബീൽ ഹാൾ 2-വിലെ അറബ് ഇന്ത്യ സ്പൈസസ് സ്റ്റാളിൽ എത്തുകയാണ്. അരിവർഗങ്ങൾ, പയർ പരിപ്പ് വർഗ്ഗങ്ങൾ തുടങ്ങിയവയാണ് അറബ് ഇന്ത്യ സ്പൈസസ് കഴിഞ്ഞ അരനൂറ്റാണ്ടിലധികമായി ഹോൾസെയിൽ വിൽപന നടത്തിക്കൊണ്ടിരിക്കുന്നത്. എല്ലാ ഭൂഖണ്ഡങ്ങളിൽ നിന്നും ഭക്ഷ്യ ഉത്പന്നങ്ങൾ കമ്പനി കൊണ്ടുവരുന്നുണ്ട്.

കൂടുതൽ ബ്രാൻഡുകൾ ഇപ്പോൾ തങ്ങളുടെ ഉത്പന്നങ്ങൾ ഉപയോഗിച്ച് വരുന്നതായി മാനേജിങ് ഡയക്ടർ ഹരീഷ് തഹ്ലിയാനി അറിയിച്ചു. അടുത്തിടെ പതഞ്ജലിക് വേണ്ടി അറബ് ഇന്ത്യ സ്പൈസസ് വിപണിയിൽ ഇറക്കിയ പയർ പരിപ്പ് ഉത്പന്നങ്ങൾ യുഎഇ മാർക്കറ്റിൽ മികച്ച സ്വീകാര്യത ഉണ്ടാക്കിയതായും ഹരീഷ് പറഞ്ഞു. സെയിൽസ് ഹെഡ് സാഗർ അടക്കം അറബ് ഇന്ത്യ സ്പൈസിസിന്റെ ഉന്നത ഉദ്യോഗസ്ഥർ സന്ദർശകരെ സ്വീകരിക്കാൻ സ്റ്റാളിൽ ഉണ്ട്.

error: Content is protected !!