fbpx
അന്തർദേശീയം ബിസിനസ്സ് റീറ്റെയ്ൽ

ബംഗ്ളാദേശിന്റെ അന്താരാഷ്ട്ര പെരുമയായി പ്രാൺ ഫുഡ്സ് ഗൾഫുഡിൽ തിളങ്ങുന്നു

ദുബായ്: നൂറു കണക്കിന് രുചികരമായ ഭക്ഷ്യ ഉത്പന്നങ്ങളുമായി അന്താരാഷ്ട്ര ബ്രാൻഡ് ആയ പ്രാൺ ഫുഡ്സ് ഇത്തവണത്തെ ഗൾഫുഡിൽ ആയിരങ്ങളെ ആകർഷിക്കുകയാണ്. നൂറിലധികം രാജ്യങ്ങളിൽ ഇതിനകം തരംഗം സൃഷ്‌ടിച്ച പ്രാൺ ഉത്പന്നങ്ങൾ ഗൾഫിലെ നൂറുകണക്കിന് റീറ്റെയ്ൽ ഔട്ലെറ്റുകളിൽ ലഭ്യമാണ്.

ഏതു മുക്കിലും മൂലയിലും ഉത്പന്നങ്ങൾ എത്തിക്കാൻ കഴിവുള്ള വിതരണ നെറ്റ്‌വർക്ക് ആണ് പ്രാണിനുള്ളത്. ഇത്തവണത്തെ ഗൾഫുഡിൽ അഞ്ഞൂറിലധികം ഉത്പന്നങ്ങൾ പ്രാൺ പ്രദർശിപ്പിക്കുന്നു. പ്രാൺ ലിച്ചി, ഡ്രെ കേക്ക്, പ്രാൺ സ്പൈസസ് തുടങ്ങിയവ സന്ദർശകരെ ആകർഷിച്ചു വരുന്നു. കൂടുതൽ A ക്ലാസ് സൂപ്പർ, ഹൈപ്പർ മാർക്കറ്റുകളിൽ പ്രാൺ ഉത്പന്നങ്ങൾക്കു ഡിമാൻഡ് വർധിച്ചു വരുന്നതായി ഡയറക്ടർ ഹസ്സൻ അറിയിച്ചു.

error: Content is protected !!