fbpx
അന്തർദേശീയം ദുബായ്

ഫ്ലൈ ദുബായ് 7 വർഷത്തിനിടയിൽ ആദ്യത്തെ നഷ്ടം നേരിട്ടു

ദുബൈയുടെ വിമാനക്കമ്പനികളിൽ ഒന്നായ ഫ്ലൈ ദുബായ് 2018 ൽ നഷ്ടം രേഖപ്പെടുത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു . ഏതാണ്ട് 160 മില്യൺ ദിർഹത്തിന്റെ നഷ്ടമാണ് 2018 ൽ ഉണ്ടായിരിക്കുന്നത്. 2012 ൽ ഫ്ലൈ ദുബായ് ആരംഭിച്ച ശേഷം ഇതാദ്യമായാണ് കമ്പനി നഷ്ടം നേരിടുന്നത് . പലിശ വർദ്ധനവ് , ഇന്ധന ചാർജിലെ വർദ്ധനവ് , കറൻസിയിൽ നേരിട്ട വില വ്യതിയാനങ്ങൾ എന്നീ കാരണങ്ങൾ കൊണ്ടാണ് ഫ്ലൈ ദുബായ് നഷ്ടം നേരിട്ടതെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറിയിച്ചു .

error: Content is protected !!