അബൂദാബി ദുബായ് ബഹ്റൈൻ യാത്ര ഷാർജ റാസൽഖൈമ

സൗദി അറേബ്യയ്ക്ക് ശേഷം യുഎ ഇ യുടെ എല്ലാ ഫ്ലൈറ്റുകൾക്കും വ്യോമപാത ഉപയോഗിച്ചുകൊണ്ട് ഏത് രാജ്യത്തേക്കും പറക്കാൻ അനുമതി നൽകികൊണ്ട് ബഹ്‌റൈനും

യുഎഇയിൽ നിന്ന് എല്ലാ രാജ്യങ്ങളിലേക്കും വരുന്നതും പുറപ്പെടുന്നതുമായ എല്ലാ വിമാനങ്ങളെയും തങ്ങളുടെ വ്യോമ പാത ഉപയോഗിച്ചുകൊണ്ട് പറക്കാൻ ബഹ്‌റൈൻ അനുവദിക്കുമെന്ന് ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിന്റെ ഔദ്യോഗിക ഉറവിടം അറിയിച്ചു.

ഇതുസംബന്ധിച്ച് യുഎഇയിലെ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയിൽ നിന്ന് ലഭിച്ച അഭ്യർത്ഥനയ്ക്ക് ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിലെ സിവിൽ ഏവിയേഷൻ അഫയേഴ്‌സ് അംഗീകാരം നൽകിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.

error: Content is protected !!