fbpx
ദുബായ്

ഇന്ത്യൻ ഉദ്യോഗാർത്ഥികളെ കബളിപ്പിക്കുന്ന ജോലി വാഗ്ദാനങ്ങൾ യുഎഇ യിൽ ധാരാളമെന്ന് കോൺസുലേറ്റിന്റെ മുന്നറിയിപ്പ്

വൻ ശമ്പളവും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്ന ജോലി ഓഫറുകൾ ചിലർ വ്യാജമായി ഉണ്ടാക്കി ഇന്ത്യൻ ഉദ്യോഗാർഥികളെ കബളിപ്പിക്കുകയാണെന്ന് ഇന്ത്യൻ കോൺസുലേറ്റ് വൃത്തങ്ങൾ ഓർമിപ്പിച്ചു . അബുദാബി യൂണിവേഴ്സിറ്റിയുടെ ദുബായ് ക്യാമ്പസ്സിൽ ഉന്നത ജോലി എന്ന പേരിൽ ഓഫർ ലെറ്ററുകൾ അയയ്‌ക്കുകയും അന്വേഷണത്തിൽ അത് വ്യാജമാണെന്ന് തെളിയുകയും ചെയ്ത ഒരു സംഭവത്തിന്റെ അടിസ്ഥാനത്തിലാണ് കോൺസുലേറ്റ് മുന്നറിയിപ്പ് നൽകിയത് . 10 ലക്ഷത്തിൽ അധികം ഇന്ത്യൻ രൂപ പ്രതിമാസ ശമ്പളം വാഗ്ദാനം ചെയ്യുകയും മറ്റു നിരവധി ആനുകൂല്യങ്ങൾ ഉണ്ടാകുമെന്നു ധരിപ്പിക്കുകയും ചെയ്യുന്ന ഓഫർ ലെറ്ററുകളാണ് ചൂഷക ഗ്രൂപ്പുകൾ തള്ളി . ഇതിൽ കുരുങ്ങി പലരും ജോലി ഉറപ്പിക്കാൻ കാശു കൊടുക്കാൻ തയ്യാറാകുന്ന സാഹചര്യം സൃഷ്ടിക്കലാണ് മാഫിയ കളുടെ പദ്ധതി . കമ്പനിയെക്കുറിച്ചു വ്യക്തമായി അന്വേഷിച്ചിട്ടു മാത്രമേ ജോലിക്കായി സന്നദ്ധത അറിയിക്കാവൂ എന്ന് കോൺസുലേറ്റ് ഓർമിപ്പിച്ചു .

error: Content is protected !!