fbpx
ടെക്നോളജി

മടക്കിയും നിവർത്തിയും ഒരു സ്‌ക്രീനുമായി സാംസങ് പുതിയ ഫോൺ ഇറക്കി , ലോകം അത്ഭുതത്തിൽ

ഏകദേശം 2000 ഡോളർ വില വരുന്ന പുതിയ ഫോൾഡ് ഫോൺ രംഗത്തിറക്കി സാംസങ് സ്മാർട്ട് ഫോൺ പ്രണേതാക്കളെ അത്ഭുതപ്പെടുത്തുകയാണ് . ഇന്നലെ കാലിഫോർണിയയിൽ നടന്ന ചടങ്ങിലാണ് സാംസങ് പുതിയ ഫോൾഡിങ് സ്ക്രീൻ ഉള്ള ഫോൺ ലോകത്തിന് പരിചയപ്പെടുത്തിയത് . മടക്കി വച്ചും നിവർത്തി വച്ചും കാണാൻ കഴിയുന്ന സ്ക്രീൻ ആണ് ഇതിന്റെ പ്രത്യേകത . യുഎ ഇ യിൽ ഏഴായിരത്തിൽ അധികം ദിർഹം വില വരും . നാട്ടിലാണെങ്കിൽ ടാക്സും റ്റീക്‌സും ടൂക്‌സും ഒക്കെ ചേർന്ന് രണ്ടു രണ്ടര ലക്ഷം രൂപ വില കൊടുക്കേണ്ടിവരും ഈ ഫോൺ സ്വന്തമാക്കാൻ . സാംസങ് ഗാലക്സി ഫോൾഡ് എന്നാണ് ഇതിന്റെ പേര് . രണ്ട് ദശലക്ഷം പീസുകൾ വിട്ടുപോകുമെന്നാണ് കണക്കുകൂട്ടൽ.

error: Content is protected !!